Begin typing your search above and press return to search.
മൊമെൻ്റം സൂചകങ്ങൾക്ക് നെഗറ്റീവ് ചായ്‌വ് ; ഇന്‍ട്രാഡേ പ്രതിരോധം 23,530ല്‍, താഴേക്ക് നീങ്ങിയാല്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും
നിഫ്റ്റി 364.20 പോയിന്റ് (1.52%) ഇടിഞ്ഞ് 23,587.50 ലാണ് ക്ലോസ് ചെയ്തത്. 23,530 എന്ന ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലിന് താഴെ സൂചിക നീങ്ങുകയാണെങ്കില്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും.
നിഫ്റ്റി 23,960.70 ല്‍ വ്യാപാരം തുടങ്ങി. രാവിലെ 24,065.80 ല്‍ ഉയര്‍ന്ന നില പരീക്ഷിച്ചു. തുടര്‍ന്ന് സൂചിക ഇടിഞ്ഞ് 23,587.50 ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,537.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. എല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ചു.
മീഡിയ, ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്കുകളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍. 555 ഓഹരികള്‍ ഉയരുകയും 2270 ഓഹരികള്‍ ഇടിയുകയും 68 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയ്ക്കാണ്. കൂടുതല്‍ നഷ്ടം ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. നിഫ്റ്റി അതിന്റെ ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ നീളമുള്ള ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,530-ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 23,300 ആണ്. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 23,675 ആണ്. പുള്‍ബാക്ക് റാലി തുടങ്ങാന്‍, സൂചിക ഈ നിലയ്ക്ക് മുകളില്‍ നീങ്ങണം.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,530 -23,400 -23,300 പ്രതിരോധം 23,675 -23,800 -23,965
(15-മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
പിന്തുണ 23,300 -22,750
പ്രതിരോധം 23,900 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 816.50 പോയിന്റ് നഷ്ടത്തില്‍ 50,759.20ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് താഴെയാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ നീളമുള്ള ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയുടെ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. സൂചികയ്ക്ക് 50,600 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരും. 50,960 ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം. പുള്‍ബാക്ക് റാലി തുടങ്ങാന്‍ സൂചിക ഈ നിലയ്ക്ക് മുകളില്‍ നീങ്ങണം.
ഇന്‍ട്രാഡേ ലെവലുകള്‍
സപ്പോര്‍ട്ട് 50,600 -50,300, -50,000, പ്രതിരോധം 50,960 -51,200 -51,600
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു പിന്തുണ 50,000 -49,000
പ്രതിരോധം 51,000 -52,000.
Next Story
Videos