മാന്ദ്യം തുടരാനുള്ള സാധ്യതകളുമായി സൂചകങ്ങള്‍; നിഫ്റ്റിക്ക് 24,450 ല്‍ ഹ്രസ്വകാല പിന്തുണ, ഇന്‍ട്രാഡേ പ്രതിരോധം 24,500

നിഫ്റ്റി 309.00 പോയിൻ്റ് (1.25%) ഇടിഞ്ഞ് 24,472.10 ലാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാല സപ്പോർട്ട് ലെവൽ 24,450-ന് താഴെ സൂചിക നീങ്ങിയാൽ നെഗറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി അൽപം ഉയർന്ന് 24,798.70 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരം 24,882.00 പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരമായ 24,445.80 ൽ എത്തി. 24,472.10 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു.

പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, മെറ്റൽ, മീഡിയ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 205 ഓഹരികൾ ഉയരുകയും 2459 ഓഹരികൾ ഇടിയുകയും 83 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 സൂചികയിലെ ഒരേയൊരു സ്റ്റോക്ക് (ഐസിഐസിഐ ബാങ്ക്) ആണ് നേട്ടമുണ്ടാക്കിയത്. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് അദാനി എൻ്റർപ്രൈസസ്, ഭാരത് ഇലക്ട്രോണിക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ എന്നിവയാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 24,450 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഇൻട്രാഡേ പ്രതിരോധം 24,500 ആണ്. സൂചിക 24,450 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പിന്തുണ 24,000 ആണ്. എങ്കിലും മൊമെൻ്റം സൂചകങ്ങൾ സൂചിക ഓവർസോൾഡ് മേഖലയ്ക്ക് സമീപമാണെന്ന സൂചന നൽകുന്നു. പ്രതിദിന ചാർട്ടിൽ ആർഎസ്ഐ 33.60 ൽ ക്ലോസ് ചെയ്തു. മുൻകാലങ്ങളിൽ, ആർഎസ്ഐ 33-35 ലെവലിൽ എത്തിയപ്പോൾ, നിഫ്റ്റി ബെയരിഷ് ട്രെൻഡിൽ നിന്ന് വിജയകരമായി കരകയറി. ഇപ്പോൾ പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 24,570ന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,400 -24,300 -24,200

പ്രതിരോധം 24500 -24,570 -24,700

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,450 -24,000

പ്രതിരോധം 25,200 -25,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 705.55 പോയിൻ്റ് നഷ്ടത്തിൽ 51,257.15 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 51,130 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,400 ആണ്. സൂചിക 51,130 ന് താഴെ നീങ്ങിയാൽ, താഴേക്കുള്ള പ്രവണത തുടരും. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 51,400 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 51,130 -50,850 -50,600 പ്രതിരോധം 51,400 -51,675 -51,900

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,500 -49,650

പ്രതിരോധം 52,000 -53,350.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it