നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍; 23,800 ല്‍ ഹ്രസ്വകാല പിന്തുണ; പ്രതിരോധം 24,500

നിഫ്റ്റി 557.35 പോയിൻ്റ് (2.39%) ഉയർന്ന് 23,907.20 ൽ ക്ലോസ് ചെയ്തു. സൂചിക 23,800 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും.

നിഫ്റ്റി ഉയർന്ന് 23,411.80 ൽ വ്യാപാരം തുടങ്ങി. പാേസിറ്റീവ് ട്രെൻഡ് സെഷനിലുടനീളം തുടരുകയും 23,907.20 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 23,956.10 പരീക്ഷിക്കുകയും ചെയ്തു.

മാധ്യമങ്ങൾ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ഐടി, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1678 ഓഹരികൾ ഉയരുകയും 982 ഓഹരികൾ ഇടിയുകയും 121 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും വലിയ നേട്ടം എസ്ബിഐ, ടിസിഎസ്, ടൈറ്റൻ, അൾട്രാടെക് സിമൻ്റ് എന്നിവയ്ക്കാണ്. നിഫ്റ്റി 50 യിൽ നഷ്ടത്തോടെ ക്ലോസ് ചെയ്ത സ്റ്റോക്ക് ബജാജ് ഓട്ടോ മാത്രമാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,800 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,500 ലെവലിലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,800 -23,700 -23,575

പ്രതിരോധം 23,950 -24,100 -24,250

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,800 -23,150

പ്രതിരോധം 24,500 -25,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 762.50 പോയിൻ്റ് നേട്ടത്തിൽ 51,135.40 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയുടെ ഹ്രസ്വകാല പിന്തുണ 51,000 ആണ്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 52,400 ലാണ്.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,000 -50,750 -50,500

പ്രതിരോധം 51,275 -51,500 -51,750

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 51,000 -49,600-ലും

പ്രതിരോധം 52,400 -53,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it