മാന്ദ്യം തുടരുമെന്ന് സൂചനകള്‍; സൂചിക 24,535 മറികടന്നാല്‍ പുള്‍ബാക്ക് റാലിക്ക് സാധ്യത; ബാങ്ക് നിഫ്റ്റിക്ക് പോസിറ്റീവ് ചായ്‌വ്


നിഫ്റ്റി 36.10 പോയിൻ്റ് (0.15%) താഴ്ന്ന് 24,399.40ൽ ക്ലോസ് ചെയ്തു. 24,450 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് താഴെ സൂചിക നിന്നാൽ നെഗറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി താഴ്ന്ന് 24,412.70 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയർച്ച 24,480.70 ൽ പരീക്ഷിച്ചു. പിന്നീട് സൂചിക ഇടിഞ്ഞ് 24,399.40 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 24,341.20 എന്ന താഴ്ന്ന നിലവാരത്തിലെത്തി.

ബാങ്കുകൾ, ഫാർമ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, എഫ്എംസിജി, റിയൽറ്റി, ഓട്ടോ, മെറ്റൽ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 902 ഓഹരികൾ ഉയരുകയും 1691 ഓഹരികൾ ഇടിയുകയും 156 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടം അൾട്രാടെക് സിമൻ്റ്, ശ്രീറാം ഫിൻ, ടൈറ്റൻ, ഗ്രാസിം എന്നിവയ്ക്കാണ്. കൂടുതൽ നഷ്‌ടം ഹിന്ദുസ്ഥാൻ യൂണിലീവർ, എസ്ബിഐ ലൈഫ്, ഹിൻഡാൽകോ, നെസ്ലെ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ- ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചിക 24,450 എന്ന റെസിസ്റ്റൻസ് ലെവലിന് താഴെ നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 24,000 ആണ്.

എങ്കിലും മൊമെൻ്റം സൂചകങ്ങൾ സൂചിക ഓവർസോൾഡ് മേഖലയ്ക്ക് സമീപമാണെന്ന് സൂചന നൽകുന്നു. സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് 24,535 നെ മറികടന്നാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,355 -24,260 -24,165 പ്രതിരോധം 24,450 -24,535 -24635

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,000 -23,365

പ്രതിരോധം 24450 -25,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 292.15 പോയിൻ്റ് നേട്ടത്തിൽ 51,535.15 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ അവസാനിച്ചു. ഈ പാറ്റേൺ സൂചികയ്ക്ക് അല്പം പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,400 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 51,675 ലാണ്. സൂചിക 51,675 നു മുകളിൽ നീങ്ങിയാൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കാം.

ഇൻട്രാഡേ ട്രേഡേഴ്‌സിനു

സപ്പോർട്ട് 51,400 -51,135 -50,850

പ്രതിരോധം 51,675 -51,900 -52,200

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്കു പിന്തുണ 50,500 -49,650

പ്രതിരോധം 52,000 -53,350.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it