നിഫ്റ്റി മൂവിംഗ് ശരാശരികൾക്ക് താഴെ; 23,650-ൽ ഇൻട്രാഡേ പിന്തുണ; പ്രതിരോധം 23,865

നിഫ്റ്റി 25.80 പോയിൻ്റ് (0.11%) താഴ്ന്ന് 23,727.65 ൽ ക്ലോസ് ചെയ്തു. 23,650 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 23,769.10 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,867.70 ൽ ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ 23,685.20 ലെ താഴ്ന്ന നിലയിലെത്തി 23,727.65 ൽ ക്ലോസ് ചെയ്തു.

എഫ്എംസിജിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും താഴ്ന്ന് അവസാനിച്ചു. ലോഹം, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, ഐടി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1412 ഓഹരികൾ ഉയരുകയും 1274 ഓഹരികൾ ഇടിയുകയും 96 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.

നിഫ്റ്റി 50 യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടാറ്റാ മോട്ടോഴ്‌സ്, അഡാനി എൻ്റർപ്രൈസസ്, ഐഷർ മോട്ടോഴ്സ്, നെസ്‌ലെ എന്നിവയാണ്, പവർഗ്രിഡ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ്, ടൈറ്റൻ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

സാങ്കേതിക കാഴ്ചപ്പാടിൽ, മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 23,650-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. അല്ലെങ്കിൽ, സൂചിക ഈ നിലയ്ക്ക് മുകളിൽ കുറച്ച് ദിവസത്തേക്ക് സമാഹരണം നടത്താം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 23,865 ആണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,650 -23,530 -23,400

പ്രതിരോധം 23,865 -23,965 -24,060

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,300 -22,750

പ്രതിരോധം 23,900 -24,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 84.60 പോയിൻ്റ് നഷ്ടത്തിൽ 51,233.00 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരും. 51,400ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങിയാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 51,100 -50,800 -50,500

പ്രതിരോധം 51,400 -51,700 -52,000

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ വ്യാപാരികൾക്ക്

പിന്തുണ 51,000 -50,000

പ്രതിരോധം 52,000 -53,000.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it