സൂചികകള്‍ മൂവിംഗ് ശരാശരികള്‍ക്ക് താഴെ തുടരുന്നു; പോസിറ്റീവ് ട്രെന്‍ഡിലാകാന്‍ 23,865 മറികടക്കണം
നിഫ്റ്റി 22.55 പോയിൻ്റ് (0.10%) ഉയർന്ന് 23,750.20 ൽ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 23,865 എന്ന ഇൻട്രാഡേ പ്രതിരോധം മറികടക്കണം.
നിഫ്റ്റി ഉയർന്ന് 23,769.10 ൽ വ്യാപാരം തുടങ്ങി. രാവിലെ 23,854.50 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 23,653.60 ൽ എത്തി. 23,750.20 ൽ ക്ലോസ് ചെയ്തു.
ഓട്ടോ, ഫാർമ, പിഎസ്‌യു ബാങ്കുകൾ, റിയൽറ്റി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, എഫ്എംസിജി, സ്വകാര്യ ബാങ്കുകൾ, ലോഹങ്ങൾ എന്നിവ നഷ്ടം നേരിട്ടു. 1018 ഓഹരികൾ ഉയരുകയും 1647 ഓഹരികൾ ഇടിയുകയും 164 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി പോർട്ട്‌സ്, എം ആൻഡ് എം, എസ്ബിഐ ലൈഫ്, ശ്രീറാം ഫിൻ എന്നിവയാണ്, ഏഷ്യൻപെയിൻറ്സ്, ടൈറ്റൻ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഗ്രാസിം എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിന് തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 23,650–23,865 എന്ന ഇടുങ്ങിയ പരിധിയിൽ സമാഹരിക്കുക ആയിരുന്നു. വ്യക്തമായ ദിശാസൂചന കിട്ടുന്നതിന് ഈ പരിധിക്കു മുകളിലോ താഴെയോ ബ്രേക്ക്ഔട്ട് അത്യാവശ്യമാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,650 -23,530 -23,400
പ്രതിരോധം 23,865 -23,965 -24,൦൬
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,300 -22,750
പ്രതിരോധം 23,900 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 62.30 പോയിൻ്റ് നഷ്ടത്തിൽ 51,170.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരും. 51,400 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 51,000 -50,700 -50,400
പ്രതിരോധം 51,400 -51,700 -52,൦൦൦
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,600 -49,600 പ്രതിരോധം 51,800 -52,800.