നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 23,800 ൽ ഹ്രസ്വകാല പിന്തുണ; ബാങ്ക് നിഫ്റ്റിക്ക് പോസിറ്റീവ് ട്രെന്റ്
നിഫ്റ്റി 360.75 പോയിന്റ് (1.49%) ഇടിഞ്ഞ് 23,914.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 23,800.00 എന്ന ഹ്രസ്വകാല പിന്തുണയുണ്ട്.
നിഫ്റ്റി മാറ്റമില്ലാതെ 24,274.20 ൽ വ്യാപാരം തുടങ്ങി. രാവിലെ ഉയർന്ന നില 24,345.80 ൽ പരീക്ഷിച്ചു. പിന്നീടു സൂചിക കുത്തനെ ഇടിഞ്ഞ് 23,873.30 ലേക്ക് എത്തി. 23,914.15 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. പൊതുമേഖലാ ബാങ്ക്, മീഡിയ, റിയൽറ്റി മേഖലകൾ നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ മേഖലകളും നഷ്ടത്തിലായിരുന്നു. ഐടി, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ.
1450 ഓഹരികൾ ഉയരുകയും 1185 ഓഹരികൾ ഇടിയുകയും 147 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി എൻ്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, എസ്ബിഐ, സിപ്ല എന്നിവയാണ്. എസ്ബിഐ ലൈഫ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, എന്നാൽ നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൽഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വിടവ് പ്രദേശം സൂചിക നികത്തി.
സൂചികയ്ക്ക് 23,800 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,900 -23,800 -23,700 പ്രതിരോധം 24,000 -24,135 -24,260
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,150
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 394.95 പോയിൻ്റ് നഷ്ടത്തിൽ 51,906.85 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്ലി ചാർട്ടിൽ ബ്ലായ്ക്ക് കാൽഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്വ് കാണിക്കുന്നു.
സൂചികയ്ക്ക് 51,775 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വിടവ് പ്രദേശം നികത്തിയേക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം. 52,075 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. മുന്നേറ്റം പുനരാരംഭിക്കുന്നതിന് സൂചിക 52,400ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,775 -51,500 -51,200
പ്രതിരോധം 52,075 -52,400 -52,700
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 51,000 -49,600
പ്രതിരോധം 52,400 -53,500.