സൂചികകള്‍ക്ക് പോസിറ്റീവ് ചായ്‌വ്; നിഫ്റ്റി 24,450 ന് മുകളില്‍ തുടര്‍ന്നാല്‍ മുന്നേറ്റ സാധ്യത; ബാങ്ക് നിഫ്റ്റിയിലും ശുഭസൂചനകള്‍

നിഫ്റ്റി 127.70 പോയിൻ്റ് (0.52%) ഉയർന്ന് 24,466.85 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല സപ്പോർട്ട് ലെവൽ 24,450 ന് മുകളിലാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി താഴ്ന്ന് 24,328.80 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,140.80 എന്ന താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് സൂചിക ഉയർന്ന് 24,466.85 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇൻട്രാഡേ ഉയരം 24,484.50 പരീക്ഷിച്ചു.

ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി, ലോഹങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1730 ഓഹരികൾ ഉയരുകയും 1064 ഓഹരികൾ ഇടിയുകയും 70 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എസ്ബിഐ, ഭാരത് ഇലക്ട്രോണിക്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ്. മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോ കോർപ്, ഡോ. റെഡ്ഡീസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി 24,450 എന്ന മുൻ പ്രതിരോധത്തിന് തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക 24,450നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. ഇൻട്രാഡേ പ്രതിരോധം 24,500 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,400 -24,300 -24,220 പ്രതിരോധം 24,500 -24,600 -24,700

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,450 -24,000

പ്രതിരോധം 25,200 -25,800.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 1061.40 പോയിൻ്റ് നേട്ടത്തിൽ 52,320.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി 52,000 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 52,400 ആണ്. സൂചിക 52,400 ലെവലിന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 52,100 -51,800 -51,550

പ്രതിരോധം 52,400 -52,700 -53,000

(15 മിനിറ്റ് ചാർട്ടുകൾ).



പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 52,000 -50,500

പ്രതിരോധം 53,350 -54,500.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it