മാന്ദ്യം തുടരുമെന്ന് സൂചനകള്‍; നിഫ്റ്റിക്ക് 23,600ല്‍ ഇന്‍ട്രാഡേ പിന്തുണ; പ്രതിരോധം 23,700
നിഫ്റ്റി 168.50 പോയിൻ്റ് (0.71%) ഇടിഞ്ഞ് 23,644.90 ലാണ് ക്ലോസ് ചെയ്തത്. സൂചിക 23,600 ന് താഴെ നീങ്ങിയാൽ കൂടുതൽ താഴോട്ടു പോകാം. നിഫ്റ്റി താഴ്ന്ന് 23,796.90 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ ഇൻട്രാഡേ ഉയരം 23,915.30 ൽ പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 23,599.30 ൽ എത്തി, 23,644.90 ൽ ക്ലോസ് ചെയ്തു. ഫാർമ, ഐടി, എഫ്എംസിജി മേഖലകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. മീഡിയ, റിയൽറ്റി, ഓട്ടോ, ലോഹം എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 844 ഓഹരികൾ ഉയർന്നു, 1840 ഓഹരികൾ ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി എൻ്റർപ്രൈസസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ എന്നിവയാണ്. ഹിൻഡാൽകോ, ബെൽ, ടൈറ്റൻ, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി സമീപകാല ട്രേഡിംഗ് ബാൻഡിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,600-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഡൗൺ ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 23,700 ആണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,600 -23,500 -23,400
പ്രതിരോധം 23,700 -23,800 -23,900
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,300 -22,750
പ്രതിരോധം 23,900 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 358.55 പോയിൻ്റ് നഷ്ടത്തിൽ 50,952.75 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 50,675 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരും. 51,075 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 50,675 -50,400 -50,100
പ്രതിരോധം 51,060 -51,400 -51,700
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 50,600 -49,600
പ്രതിരോധം 51,800 -52,800.