വിൽപനസമ്മർദം വീണ്ടും

ഉത്സാഹത്തോടെ തുടങ്ങി; പെട്ടെന്നു തന്നെ താഴോട്ടു വീണു. കാരണം ലാഭമെടുക്കൽ. ഇന്നു രാവിലെ ഓഹരി വിപണിയിൽ കണ്ടത് അതാണ്.

വിദേശ നിക്ഷേപകർ വിപണിയിൽ പണമിറക്കൽ തുടരുകയാണ്. വ്യാഴാഴ്ച 1100 കോടിയിൽപരം രൂപ വിദേശികൾ ഓഹരികളിൽ നിക്ഷേപിച്ചു. ഇന്നും കാര്യങ്ങൾ അങ്ങനെ മുന്നോട്ടു പോകും. പക്ഷേ ഐടി കമ്പനികളിൽ വില്പനത്തിരക്ക് തുടരുന്നത് സൂചികകളെ വലിച്ചു താഴത്തി.
സെൻസെക്സിൽ ടിസിഎസ് ഒഴിച്ചുള്ള ഐടി ഓഹരികളെല്ലാം രാവിലെ നഷ്ടത്തിലാണ്. എച്ച്സിഎൽ ടെക് 27 ശതമാനം ലാഭവളർച്ചയോടെ മൂന്നാം പാദ ഫലം പുറത്തുവിട്ടു. നാലാംപാദത്തിൽ മൂന്നു ശതമാനം മാർജിൻ വർധന പ്രതീക്ഷിക്കുന്നു. ഈ മികച്ച റിസൽട്ട് വന്നിട്ടും ഓഹരി വില ഒന്നര ശതമാനം താണു.
ജാപ്പനീസ് വിപണിയിലെയും യുഎസ് അവധി വ്യാപാരത്തിലെയും ഇടിവ് വിപണിയെ തളർത്തുന്ന ഘടകമായി.
സ്വർണ വില വിദേശത്ത് 1854 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 200 രൂപ കൂടി 36,800 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it