Begin typing your search above and press return to search.
വിപണി ലാഭമെടുക്കലിൽ
വിൽപ്പന സമ്മർദ്ദം പ്രകടം
പ്രതീക്ഷിച്ചതു പോലെ ലാഭമെടുക്കലിൻ്റെ ഭാരത്തിൽ വിപണി താഴ്ന്ന നിലയിലാണു തുടങ്ങിയത്. ബാങ്ക് ഓഹരികളിലാണു കൂടുതൽ വിൽപന സമ്മർദം. ഏഷ്യൻ സൂചികകളെല്ലാം താഴോട്ടു പോകുന്നതും ഇടിവിനു ശക്തി കൂട്ടി. ഐടി ഓഹരികളും താഴോട്ടാണ്.
എസ്ബിഐ യുടെ മൂന്നാം പാദ ഫലം ഇന്നറിയും.രാവിലെ ഓഹരിക്കു വില താണു. ഹീറോ മോട്ടോകോർപിൻ്റെ റിസൽട്ടും ഇന്നുണ്ട്. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഇന്ത്യയിലെ വിൽപന അവകാശം കമ്പനിക്കു ലഭിച്ചിട്ടുണ്ട്.
ലാഭത്തിലേക്കു തിരിച്ചു വന്ന ഭാരതി എയർടെലിൻ്റെ വില താഴോട്ടു പോയി.
റിലയൻസ് ഇൻഡസ്ട്രീസ് അമേരിക്കയിലെ മാർസെലസിലുള്ള ഷെയ്ൽ ഗ്യാസ് ഖനികളിലെ പങ്കാളിത്തത്തിൻ്റെ ഒരു ഭാഗം 25 കോടി ഡോളറിനു വിറ്റു. ഒന്നര ദശകം മുമ്പാണ് റിലയൻസ് ഷെയ്‌ൽ ഗ്യാസ് ആസ്തികളിൽ പണം മുടക്കിയത്.
കുറച്ചു ദിവസങ്ങളായി കുതിക്കുന്ന അപ്പാേളാേ ടയേഴ്സ് ഓഹരി ഇന്നു രാവിലെ 10 ശതമാനത്തോളം കയറി. സിയറ്റും എംആർഎഫും നല്ല കയറ്റത്തിലാണ്.
സ്വർണം അന്താരാഷ്ട്ര വിപണിയിൽ വീണ്ടും താഴോട്ടു നീങ്ങി. ഔൺസിന് 1822 ഡോളർ വരെ താണു. കേരളത്തിൽ പവന് 320 രൂപ താണ് 35,480 രൂപയായി. ബജറ്റ് ദിവസം രാവിലെ 36,800 രൂപയായിരുന്നു പവനു വില.ഇതിനകം 1320 രൂപ കുറഞ്ഞു.
ക്രൂഡ് ഓയിൽ വിലയിലെ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 58.88 ഡോളർ വരെ എത്തി.
വലിയ കമ്മി കടമെടുപ്പ് കൂട്ടുന്നതിനാൽ പലിശ കൂടുമെന്ന നിഗമനത്തിൽ കടപ്പത്ര വിലകൾ ബജറ്റിനു ശേഷം താണു. എന്നാൽ ഇന്നലെയും ഇന്നും നിലപാട് മാറി. കടപ്പത്ര വിലകൾ കൂടി. കടപ്പത്രങ്ങളുടെ ആദായം (yield) കുറഞ്ഞു.
Next Story
Videos