ഇറങ്ങിക്കയറി വിപണി

നേരിയ താഴ്ചയിൽ തുടക്കം, പിന്നെ വേഗം കൂടുതൽ താഴോട്ട്, ക്രമേണ തിരിച്ചു കയറ്റം, വീണ്ടും താഴ്ച: ഓഹരി വിപണി ഇന്നു ചാഞ്ചാട്ടത്തിലാണ്.

പതിവുപോലെ ബാങ്ക് ഓഹരികളാണ് വീഴ്ചയ്ക്കു മുന്നിൽ. റിലയൻസിനും വില താണു.
സിമൻ്റ് ഓഹരികൾ ഇന്നു രാവിലെ നല്ല നേട്ടമുണ്ടാക്കി. അൾട്രാടെക്, എസിസി, അംബുജ, ജെകെ,
ഇന്ത്യാ സിമൻറ്സ് തുടങ്ങിയവയൊക്കെ രണ്ടു ശതമാനത്തിലേറെ കയറി. ഉത്തരേന്ത്യൻ വിപണികളിൽ സിമൻ്റ് വില ഉയരുന്നുണ്ട്.
എഫ് എ സി ടി, ആർ സി എഫ്, നാഷണൽ ഫെർട്ടിലൈസേഴ്‌സ് തുടങ്ങിയ രാസവള കമ്പനികളുടെ വില ഇന്നും 10 ശതമാനത്തോളം ഉയർന്നു. ഏതാനുമാഴ്ചകളായി ഈ പൊതുമേഖലാ കമ്പനികളിൽ താൽപര്യം വർധിച്ചുവരികയാണ്. സ്വകാര്യവൽക്കരണ പട്ടികയിൽ അവയും പെട്ടിട്ടുണ്ട്.
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരികളും 10 ശതമാനത്തോളം ഉയർന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 1742 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി.
ഡോളർ മൂന്നു പൈസ താഴ്ചയിൽ വ്യാപാരം തുടങ്ങി. പിന്നീട് 72.44 രൂപയിലേക്കു താണു.
ഇന്നു രാവിലെ സർക്കാർ കടപ്പത്രങ്ങൾക്കു നേരിയ തോതിൽ വില കൂടി. നിക്ഷേപനേട്ടം അൽപം കുറഞ്ഞു.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിൻ്റെ ചുവടുപിടിച്ച് അലൂമിനിയത്തിന് ഇന്ത്യയിലും വില കൂടി. എം സി എക്സിൽ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണ് അലൂമിനിയം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it