റിക്കാർഡിൽ നിന്നു താഴോട്ട്; ഫണ്ടുകൾ ലാഭമെടുക്കുന്നു

നല്ല ഉയർച്ചയോടെ ഇന്നു വ്യാപാരം തുടങ്ങിയ ഓഹരി വിപണി താമസിയാതെ താഴോട്ടു നീങ്ങി. ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാൻ മ്യൂച്വൽ ഫണ്ടുകൾ ഉത്സാഹിച്ചു.

പ്രമേഹ ഔഷധത്തിനു യുഎസ് എഫ്ഡിഎ അനുമതി ലഭിച്ചത് ഡോ.റെഡ്ഡീസ് ലബോറട്ടറീസിൻ്റെ വില കൂട്ടി.

ഐസിഐസിഐ ബാങ്ക് ഒഴികെയുള്ള മിക്ക ബാങ്ക് ഓഹരികളും താഴോട്ടു പോയി. ധനകാര്യ കമ്പനികൾക്കും ഇന്നു ക്ഷീണമാണ്. ഐ ടി ഓഹരികൾക്കു നേട്ടമുണ്ടായി.

സ്വർണ വില ലോകവിപണിയിൽ ചെറിയ മേഖലയിൽ നീങ്ങുകയാണ്. കേരളത്തിൽ പവനു 320 രൂപ കൂടി 37,440 രൂപയായി. നാലു ദിവസം കൊണ്ടു പവന് 800 രൂപ കയറി.

ഡോളറിനു നാലു പൈസ കുറഞ്ഞ് 73.56 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it