ആവേശത്തുടക്കം; മാരുതിക്കു വിൽപന കുതിച്ചു

പുതിയ വർഷത്തിൽ ആവേശകരമായ തുടക്കം. നിഫ്റ്റി 14,000-നു മുകളിൽ ഉറച്ച നേട്ടം കാണിക്കുന്നു. സെൻസെക്സ് 47,900-നു മുകളിലായി.

മലയാളികളായ കല്ലറയ്ക്കൽ കുടുംബം പ്രൊമോട്ട് ചെയ്ത ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗ് സെൽ ഇഷ്യു വിലയേക്കാൾ 38 ശതമാനം ഉയർന്നു ലിസ്റ്റ് ചെയ്തു. 315 രൂപയാണ് ഇഷ്യു വില. എൻ എസ് ഇ യിൽ 436.10 രൂപയ്ക്കു ലിസ്റ്റ് ചെയ്തു. മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യം നീ)ക്കം ചെയ്ത് സംസ്കരിക്കുന്ന കമ്പനിയുടെ ഇഷ്യുവിന് 15 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.
ഡിസംബറിൽ മാരുതിയുടെ വാഹന വിൽപന 20.2 ശതമാനം വർധിച്ച് 1.6 ലക്ഷം കാറുകൾ ആയി. കമ്പനിയിൽ നിന്നു ഡീലർമാരുടെ പക്കലേക്കു നീക്കിയ വാഹനങ്ങളുടെ എണ്ണമാണിത്. വിൽപന വർധന മാരുതി ഓഹരിയുടെ വില കൂട്ടി.
പെട്രോളിലും ഡീസലിലും എത്തനോൾ 20 ശതമാനമാക്കുന്നതിനു സർക്കാർ ഉദ്ദേശിക്കുന്നതായി പെട്രോളിയം മന്ത്രാലയ സെക്രട്ടറി തരുൺ കപൂർ ഇന്നു പറഞ്ഞു. പഞ്ചസാരമില്ലുകൾക്ക് ഇതു നേട്ടമാകും. ബൽറാംപുർ ചീനി മിൽസ്, ബജാജ് ഹിന്ദുസ്ഥാൻ തുടങ്ങിയവയ്ക്ക് എത്തനോൾ നിർമാണ പ്ലാൻറുകൾ ഉണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനാണു കൂടുതൽ എത്തനോൾ ഇന്ധനത്തിൽ ചേർക്കുന്നത്.
ബാങ്ക് ഓഹരികൾ ഇന്നും ദൗർബല്യം കാണിച്ചു. റിലയൻസും അങ്ങനെ തന്നെ.
മൈക്രോ ഫിനാൻസുകാർക്ക് ആസാമിൽ കർശന വ്യവസ്ഥകളും നിയന്ത്രണങ്ങളും വരുന്നത് ബന്ധൻ ബാങ്കിൻ്റെ വളർച്ചയ്ക്കു താൽക്കാ കേ തടസങ്ങൾ ഉണ്ടാക്കുമെന്ന മക്കാറി റിപ്പോർട്ട് ബാങ്കിൻ്റെ ഓഹരി വില താഴ്ത്തി.
ലോക വിപണിയിൽ സ്വർണവും ക്രൂഡ് ഓയിലും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,440 രൂപയായി.
ഡോളർ ഇന്നലെ 31 പൈസ നഷ്ടമാക്കിയെങ്കിലും ഇന്ന് അഞ്ചു പൈസ നേട്ടത്തിൽ 73.11 രൂപയിലാണു തുടങ്ങിയത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it