എസ്‌ഐപി നിക്ഷേപങ്ങളില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന

മാസാമാസം ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. വളരെ കുറഞ്ഞ തുകയ്ക്ക് നിക്ഷേപങ്ങള്‍ ആരംഭിക്കാം എന്നതുകൊണ്ട് തന്നെ രാജ്യത്ത് മികച്ച പ്രതികരണമാണ് എസ്‌ഐപികള്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ മാസം ഇന്ത്യക്കാര്‍ എസ്‌ഐപികളിലൂടെ നിക്ഷേപിച്ചത് 10,518.53 കോടി രൂപയാണ്. എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 31 വരെ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് മേഖലയിലെ അറ്റ ശരാശരി ആസ്തി(37.33 ലക്ഷം കോടിയാണ്.
രാജ്യത്തെ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും ഇക്കാലയളവില്‍ വര്‍ധിച്ചു.ഒക്ടോബറിലെ കണക്ക് അനുസരിച്ച് 4,64,30,598 എസ്‌ഐപി അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. സെപ്റ്റംബറിനെ അപേക്ഷിച്ച് 1,532,996 അക്കൗണ്ടുകളാണ് വര്‍ധിച്ചത്.
എസ്‌ഐപി നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ ലക്ഷ്യവും സ്‌കീമും തെരഞ്ഞെടുക്കാം
ഓരോരുത്തര്‍ക്കും അനുയോജ്യമായ പദ്ധതികള്‍ വേണം തെരഞ്ഞെടുക്കാന്‍. വലിയ നേട്ടം മനസ്സില്‍ കണ്ട് തെരഞ്ഞെടുക്കുന്ന സ്‌കീമുകള്‍ ചിലപ്പോള്‍ നിക്ഷേപകരുടെ റിസ്‌ക് പ്രൊഫൈലിന് അനുയോജ്യമായിരിക്കണമെന്നില്ല. വിപണിയിലെ ചാഞ്ചാട്ടം അവരെ പരിഭ്രാന്തരാക്കും. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യം നിശ്ചയിച്ച് എത്ര കാലം നിക്ഷേപിക്കാമെന്ന് കണക്കൂകൂട്ടി റിസ്‌ക് തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്‌കീം തെരഞ്ഞെടുക്കാം
താങ്ങാവുന്ന തുക നിക്ഷേപിക്കുക
എസ്ഐപി തുടങ്ങുന്നതിനു മുമ്പ് തന്നെ എത്ര തുക നിക്ഷേപിക്കണം എന്നു തീരുമാനിക്കുക. ഒരു എസ്ഐപി കാല്‍ക്കുലേറ്റര്‍ വെച്ച് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാവശ്യമായ തുക കാലാവധി കഴിയുമ്പോള്‍ ലഭിക്കുമോ എന്ന് പരിശോധിക്കുക. അതിനു ശേഷം കൈയിലൊതുങ്ങുന്ന തുക നിക്ഷേപിച്ചു തുടങ്ങാം.
വിപണി ഇടിയുമ്പോള്‍ നിക്ഷേപം നിര്‍ത്തരുത്
ദീര്‍ഘകാല നേട്ടം തരുന്നവയാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം. വിപണി ഇടിയുമ്പോള്‍ നിക്ഷേപം പിന്‍വലിച്ചേക്കാം എന്ന തീരുമാനം ഗുണം ചെയ്യില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ ം ക്ഷമയോടെ കാത്തിരുന്ന് നിശ്ചിത കാലത്തിനു ശേഷം പിന്‍വലിക്കുന്നതാകും നല്ലത്.
പ്രകടനം വിലയിരുത്താം, അപ്പപ്പോള്‍ വേണ്ട
നിക്ഷേപത്തിന്റെ പ്രകടനം എങ്ങിനെയെന്ന് പരിശോധിക്കുകയും ആവശ്യമായ സമയത്ത് പോര്‍ട്ട്ഫോളിയോയില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന് നിക്ഷേപത്തിന്മേല്‍ മികച്ച നേട്ടം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ചെറിയ ഇടവേളകളില്‍ ഇത് ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും നല്‍കുക.









Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it