വിപണികളിൽ ദൗർബല്യം; ക്രൂഡ് വിലയിൽ ആശ്വാസം

പാശ്ചാത്യ വിപണികളും ഏഷ്യൻ വിപണികളും താഴ്ചയിലായ സാഹചര്യത്തിൽ ദുർബലമായ ഒരു തുടക്കത്തിലേക്കാണ് ഇന്ത്യൻ വിപണി ഇന്നു നീങ്ങുന്നത്. ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യക്കു വ്യാപാരകമ്മി കുറയ്ക്കാൻ സഹായമാകും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 17,665.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,688ലേക്കു കയറിയിട്ടു 17,668 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും ദുർബലമായി വ്യാപാരം തുടങ്ങുമെന്നാണു സൂചന. യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ചയിലായിരുന്നു.

വിപണികൾ

യുഎസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ന്നു വ്യാപാരം ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.33 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.6% താഴ്ന്നു. നാസ്ഡാക് 0.8% ഇടിവിലാണ് അവസാനിച്ചത്.

സ്പേസ് എക്സ് റോക്കറ്റിന്റെ പരാജയം ടെസ്ലയുടെ ഓഹരി വില 10 ശതമാനം ഇടിച്ചു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ 0.06 ശതമാനം താണു. എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.20 ഉം ശതമാനം ഉയർന്നു.

ജപ്പാനിൽ കാതൽ വിലക്കയറ്റം ഉയർന്നു നിൽക്കുന്നതിനെ തുടർന്ന് നിക്കെെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണി ഇന്ന് അര ശതമാനം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.

ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ മേഖലയിൽ ചാഞ്ചാടിയ ശേഷം ചെറിയ ഉയർച്ചയിൽ അവസാനിച്ചു. സെൻസെക്സ് 64.55 പോയിന്റ് (0.11%) കയറി 59,632.35 ലും നിഫ്റ്റി 7.2 പോയിന്റ് (0.04%) ഉയർന്ന് 17,625.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.03 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.015 ശതമാനവും കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്.

വിദേശനിക്ഷേപകർ ഇന്നലെ വലിയ വിൽപനക്കാരായി. അവർ 1169.32 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 832.72 കോടിയുടെ ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 80.92 ഡോളറിൽ ക്ലോസ് ചെയ്തു. രണ്ടു ശതമാനത്താേളം ഇടിവ്. ഇന്നു രാവിലെ 81.05 ലേക്കു കയറി.

പലിശപ്പേടിയിൽ സ്വർണവില ഇന്നലെ 2000 ഡോളറിനു മുകളിലായി. ഇന്നു രാവിലെ 2001-2003 ഡോളറിൽ വ്യാപാരം നടക്കുന്നു. കേരളത്തിൽ പവൻ വില ഇന്നലെ രാവിലെ 160 രൂപ കൂടി 44,680 രൂപയായി.

പലിശ വർധനയെപ്പറ്റിയുള്ള ഭയം ഇന്നലെയും പ്രധാന വ്യാവസായിക ലോഹങ്ങളെ താഴ്ത്തി. ചെമ്പ് 8874 ഡോളറിലായി. അലൂമിനിയം 2420 ഡോളറിൽ ക്ലാേസ് ചെയ്തു. എന്നാൽ നിക്കൽ നാലും ടിൻ രണ്ടും ശതമാനം ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 28,000 ഡോളറിനടുത്തായി. ഡോളർ ബുധനാഴ്ച 9 പെെസ താണ് 82.14 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 101.84 ൽ അവസാനിച്ചു. ഇന്നു രാവിലെ 101.79 ലേക്കു താണു.

വിപണി സൂചനകൾ

(2023 ഏപ്രിൽ 20, വ്യാഴം)

സെൻസെക്സ് 30 59,567.80 -0.27%

നിഫ്റ്റി 50 17,624.45 +0.03%

ബാങ്ക് നിഫ്റ്റി 42,269.50 +0.27%

മിഡ് ക്യാപ് 100 31,219.55 +0.03%

സ്മോൾക്യാപ് 100 9400.90 +0.15%

ഡൗ ജോൺസ് 30 33,786.60 -0.33%

എസ് ആൻഡ് പി500 4129.79 -0.60%

നാസ്ഡാക് 12,059.60 -0.80%

ഡോളർ ($) ₹82.14 -09 പൈസ

ഡോളർ സൂചിക 101.84 -0.13

സ്വർണം(ഔൺസ്) $2002.00 +$06. 90

സ്വർണം(പവൻ) ₹44,680 +₹160.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $80.92 -$02.20

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it