ചോരപ്പുഴ കടന്നു നേട്ടത്തിന് വിപണി; ആഗോള വിപണികള്‍ ഉണര്‍വില്‍; ശക്തമായ തിരിച്ചുകയറ്റത്തിന് കരുത്തുണ്ടോ എന്നു സന്ദേഹം

തിങ്കളാഴ്ചയിലെ വലിയ തകർച്ചയെ മറന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് ഇന്ത്യൻ വിപണി ഒരുങ്ങുന്നത്. നേട്ടം നിലനിർത്താൻ പറ്റുമോ എന്നാണ് ആശങ്ക.

Also Read : 5-ാം നാളിലും ഓഹരികളില്‍ കണ്ണീര്‍; നഷ്ടം 15 ലക്ഷം കോടി

ചാെവ്വാഴ്ച വിദേശ വിപണികളിൽ നല്ല നേട്ടം ഉണ്ടായി. യൂറോപ്പിലും യു.എസിലും സൂചികകൾ ഉയർന്നു. ഇന്നു ചെെനയടക്കം ഏഷ്യൻ വിപണികൾ എല്ലാം നല്ല നേട്ടത്തിലാണ്. കൊറിയ മാത്രമാണു താഴ്ചയിൽ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,324.5 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 19,296 വരെ താഴ്ന്നിട്ട് 19,310നടുത്തേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നു കയറി ചാെവ്വാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. പശ്ചിമേഷ്യൻ സംഘർഷം കുടുതൽ വ്യാപകമാകാത്തത് ആശ്വാസം പകർന്നു. മൂന്നാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ബാർക്ലേയ്സ് ബാങ്ക് ഏഴു ശതമാനം ഇടിഞ്ഞു. മറ്റു ബാങ്കുകളും താഴ്ചയിലായി.

യു.എസ് കടപ്പത്രങ്ങൾ തിരിച്ചു കയറി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.83 ശതമാനത്തിലേക്കു താഴ്ന്നു. ചാെവ്വാഴ്ച ഡൗ ജോൺസ് 204.97 പോയിന്റ് (0.62%) കയറി 33,141.38 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.64 പോയിന്റ് (0.73%) നേട്ടത്തിൽ 4247.68 ൽ അവസാനിച്ചു. നാസ്ഡാക് 121.55 പോയിന്റ് (0.93%) ഉയർന്ന് 13,139.88 ൽ ക്ലോസ് ചെയ്തു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ആഗാേള ആശങ്കകളെല്ലാം ഏറ്റുവാങ്ങി കുത്തനേ ഇടിഞ്ഞു. വിപണിമൂല്യം ഏഴര ലക്ഷം കോടി രൂപ കണ്ടു നഷ്ടമായി.

സെൻസെക്സ് 825.74 പോയിന്റ് (1.26%) താഴ്ന്ന് 64,571.84 ൽ അവസാനിച്ചു. നിഫ്റ്റി 260.90 പോയിന്റ് (1.33%) ഇടിഞ്ഞ് 19,281.75ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 571.85 പോയിന്റ് (1.31%) കുറഞ്ഞ് 43,151.20 ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 2.66 ശതമാനം ഇടിവിൽ 38,817.35 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 3.59 ശതമാനം കുറഞ്ഞ് 12,463.9-ൽ അവസാനിച്ചു.

നിഫ്റ്റിയുടെ ശക്തമായ പിന്തുണ നിലയാണ് 18,400. അതു നിലനിർത്താനായാൽ ഒരു തിരിച്ചു കയറ്റം പ്രതീക്ഷിക്കാം. എന്നാൽ ആ നില തകർന്നാൽ വിപണി കൂടുതൽ ഇടിവിലാകാം എന്നാണു വിലയിരുത്തൽ.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 252.25 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1111.84 കോടിയുടെ ഓഹരികളും വാങ്ങി.

മിക്ക വ്യാവസായിക ലോഹങ്ങളും ചെറിയ മേഖലയിൽ കയറിയിറങ്ങി. ചൊവ്വാഴ്ച അലൂമിനിയം 0.56. ശതമാനം കയറി ടണ്ണിന് 2188.15 ഡോളറിലായി. ചെമ്പ് 0.36 ശതമാനം താഴ്ന്ന് ടണ്ണിന് 7900.61 ഡോളറിലെത്തി. ലെഡ് 0.36 ഉം നിക്കൽ 0.56 ഉം ശതമാനം താണു. സിങ്ക് 1.31 ഉം ടിൻ 1.1 ഉം ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഈയാഴ്ച കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് നാലര ശതമാനം ഇടിഞ്ഞ് 88.07 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.66 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 90.16 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം ചാഞ്ചാടി. തിങ്കളാഴ്ച 1972.30 ഡോളർ വരെ താഴ്ന്ന സ്വർണം ഇന്നലെ1974.80 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 1976 ഡോളറിൽ എത്തി.

കേരളത്തിൽ പവൻ വില തിങ്കളാഴ്ച 200 രൂപ കുറഞ്ഞ് 45,080 രൂപയായി. ചൊവ്വാഴ്ച 160 രൂപ വർധിച്ച് 45,240 രൂപയിലെത്തി.

ഡോളർ തിങ്കളാഴ്ച എഴു പൈസ കൂടി 83.19 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ചാെവ്വാഴ്ച ഉയർന്ന് 106.27ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.20-ലേക്കു താണു..

ക്രിപ്‌റ്റോ കറൻസികൾ ഈയാഴ്ച കുതിച്ചു കയറി. ബിറ്റ്കോയിൻ 34,500 ൽ എത്തിയിട്ട് അൽപം താഴ്ന്നു.

വിപണി സൂചനകൾ

(2023 ഒക്ടോബർ 23, തിങ്കൾ)


സെൻസെക്സ്30 64,57.88 -1.26%

നിഫ്റ്റി50 19,281.75 -1.33%

ബാങ്ക് നിഫ്റ്റി 43,151.05 -1.31%

മിഡ് ക്യാപ് 100 38,817.35 - 2.66%

സ്മോൾ ക്യാപ് 100 12,463.50 - 3.59%

ഡൗ ജോൺസ് 30 32,936.41 -0.57%

എസ് ആൻഡ് പി 500 4217.04 - 0.02%

നാസ്ഡാക് 13,018.33 -0.27%

ഡോളർ ($) ₹83.19 ₹0.07

ഡോളർ സൂചിക 105.60 -0.61

സ്വർണം (ഔൺസ്) $1972.30 -$09.90

സ്വർണം (പവൻ) ₹45,080 -₹200.00

ക്രൂഡ് ബ്രെന്റ് ഓയിൽ $88.07 -$3.99

2023 ഒക്ടോബർ 23, തിങ്കൾ

ഡൗ ജോൺസ് 30 33,141.38 +0.62%

എസ് ആൻഡ് പി 500 4247.68 +0.73%

നാസ്ഡാക് 13,139.88 +0.99%

ഡോളർ ($) ₹83.12 ₹0.0

ഡോളർ സൂചിക 106.27 +0.67

സ്വർണം (ഔൺസ്) $1971.50 -$00.80

സ്വർണം (പവൻ) ₹45,080 ₹00.00

ക്രൂഡ് ബ്രെന്റ് ഓയിൽ $88.07 $0.00

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it