Begin typing your search above and press return to search.
വീണ്ടും ചാഞ്ചാട്ടം; റീപാേ നിരക്ക് വർധിപ്പിക്കും എന്നു നിഗമനം; അദാനി ഗ്രൂപ്പ് ബോണ്ടുകൾക്കു തിരിച്ചടി തുടരുന്നു; അമിതലാഭ നികുതി വീണ്ടും കൂട്ടി
അമേരിക്കയിൽ തൊഴിൽ വർധന പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയായി. പലിശനിരക്ക് എട്ടു തവണ വർധിച്ചിട്ടും തൊഴിൽ വിപണിയിൽ മാന്ദ്യമല്ല. പലിശ കൂട്ടൽ ഇനിയും തുടരേണ്ടിവരും എന്നും ഈ വർഷം പലിശ കുറഞ്ഞു തുടങ്ങാൻ സാധ്യത ഇല്ലെന്നും വിപണി മനസ്സില്ലാമനസ്സോടെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. അതു വെള്ളിയാഴ്ച യുഎസ് സൂചികകളെ താഴ്ത്തി.
റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നു യോഗം തുടങ്ങും. ബുധനാഴ്ച രാവിലെ നയം പ്രഖ്യാപിക്കും. റീപോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി 6.5 ശതമാനം ആക്കും എന്നാണു നിഗമനം. ഇനി നിരക്കു കൂട്ടുകയില്ല എന്ന സൂചനയും ഗവർണർ ശക്തികാന്ത ദാസ് നൽകുമെന്ന് പൊതുവേ പ്രതീക്ഷയുണ്ട്. എന്നാൽ യുഎസ് തൊഴിൽ കണക്ക് അതിനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണു ചിലർ കരുതുന്നത്. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കൂട്ടുമെന്ന ധാരണ വിപണിയിൽ പരക്കുന്നുണ്ട്. ജപ്പാനിൽ പുതിയ കേന്ദ്രബാങ്ക് ഗവർണർ വരുമ്പോൾ യെൻ ദുർബലമാകാൻ നടപടി എടുക്കുമെന്നു സംസാരമുണ്ട്.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ കുതിപ്പിലായിരുന്നു. സെൻസെക്സ് 2.55 ഉം നിഫ്റ്റി 1.42 ഉം ശതമാനം നേട്ടമാണ് ആഴ്ചയിൽ ഉണ്ടാക്കിയത്. നീണ്ട ബുളളിഷ് കാൻഡിൽ രൂപപ്പെടുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ സമ്മിശ്രമായിരുന്നു വാരാന്ത്യം. യുഎസിൽ ഡൗ ജോൺസ് 0.38 ഉം എസ് ആൻഡ് പി 1.04 ഉം നാസ് ഡാക് 1.59 ഉം ശതമാനം താഴ്ന്നു ക്ലാേസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നാണു വ്യാപാരം നടത്തുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു നല്ല നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ സൂചിക 1.25 ശതമാനവും ദക്ഷിണ കൊറിയയിലെ
കാേസ്പി രണ്ടു ശതമാനവും കുതിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ചെെനീസ് വിപണി ഇന്നും നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,840 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,800 - ലേക്കു താണു. ഇന്നു രാവിലെ സൂചിക 17,793 ലേക്കു താഴ്ന്നിട്ട് 17,819 വരെ കയറി. ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ ഇന്ത്യൻ ബാങ്കിംഗിനോ സമ്പദ്ഘടനയ്ക്കോ കാര്യമായ പ്രശ്നം സൃഷ്ടിക്കുകയില്ലെന്ന നിലപാടാണു വാരാന്ത്യത്തിൽ സർക്കാർ എടുത്തത്. അതിൽ വിശ്വാസമർപ്പിച്ചാണ് വിപണി വെള്ളിയാഴ്ച നല്ല കുതിപ്പ് കാഴ്ചവച്ചത്. സെൻസെക്സ് 909.64 പോയിന്റ് (1.52%) കയറി 60,841.88ലും നിഫ്റ്റി 243.65 പോയിന്റ് (1.38%) ഉയർന്ന് 17,854.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.18 ഉം സ്മോൾ ക്യാപ് സൂചിക 0.35 ഉം ശതമാനം താഴ്ന്നു.
നീണ്ട ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തിയ നിഫ്റ്റി സൂചിക ഉയർച്ച തുടരുമെന്ന നിഗമനമാണ് വിശകലനവിദഗ്ധർക്കുള്ളത്. എന്നാൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഇടിവ് സൂചികയെ വലിച്ചു താഴ്ത്തും എന്ന ആശങ്ക പ്രബലമായിട്ടുണ്ട്. നിഫ്റ്റിക്ക് 17,660 ലും 17,485 ലും സപ്പോർട്ട് ഉണ്ട്. 17,880 ലും 18,055 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച 932.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1264.74 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ 17,600 കോടിയിൽ പരം രൂപ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചു. ജനുവരിയിൽ 28,850 കോടി രൂപ അവർ പിൻവലിച്ചിരുന്നു. ഇന്ത്യയിൽ നിന്നു ചൈനയിലേക്കാണ് അവർ നിക്ഷേപം മാറ്റുന്നത്.
ക്രൂഡ് ഓയിൽ, വിമാന ഇന്ധനം, ഡീസൽ തുടങ്ങിയവയുടെ അമിത ലാഭ നികുതി വർധിപ്പിച്ചു. ക്രൂഡിന്റേതു രണ്ടര മടങ്ങായി. ഇന്നു ക്രൂഡ് ഉൽപാദക കമ്പനികൾക്കു വില ഇടിയാം.
ക്രൂഡ് ഓയിൽ വില താഴ്ചയിൽ തുടരുന്നു. ബ്രെന്റ് ഇനം 79.94 ഡോളറിലാണു വാരാന്ത്യത്തിൽ ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 80.06 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. ചെമ്പും അലൂമിനിയവും ഓരാേ ശതമാനം താണപ്പോൾ നിക്കലും ടിന്നും മൂന്നു ശതമാനം ഇടിഞ്ഞു.
സ്വർണം വെള്ളിയാഴ്ച വലിയ ഇടിവിലായി. ഔൺസിന് 1966 ഡോളർ വരെ എത്തിയ സ്വർണം യുഎസ് തൊഴിൽ കണക്കിനെ തുടർന്ന് 1860 ഡോളർ വരെ ഇടിഞ്ഞു. യുഎസ് പലിശ നിരക്ക് ഇനിയും കൂടുമെന്ന ആശങ്കയിലാണു വിപണി. ഇന്നു രാവിലെ വില കയറിയിറങ്ങി. 1859 വരെ താഴ്ന്ന ശേഷം 1867-1868 ഡോളറിലാണു വ്യാപാരം. വെള്ളി വില 22.25 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണ വില രണ്ടു ദിവസം കൊണ്ട് 960 രൂപ ഇടിഞ്ഞ് 41,920 രൂപയായി.
രൂപ വെള്ളിയാഴ്ച നേട്ടമുണ്ടാക്കി. ഡോളർ 34 പൈസ നഷ്ടപ്പെടുത്തി 81.83 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വാരാന്ത്യത്തിൽ കുതിച്ച് 103ലെത്തി. ഇന്നു രാവിലെ 103.17 ലാണു സൂചിക. ഡോളർ 82 രൂപയ്ക്കു മുകളിൽ കയറും എന്നാണു സൂചന.
അദാനി ഗ്രൂപ്പിന്റെ ദൗർബല്യം തുടരുന്നു
അദാനി ഗ്രൂപ്പിനെപ്പറ്റി പുറത്തു വരുന്ന പുതിയ വിവരങ്ങൾ അത്ര ആവേശകരമല്ല. ക്രെഡിറ്റ് സ്വീസും സിറ്റി ഗ്രൂപ്പും അദാനിയുടെ ബോണ്ടുകൾ ഈടായി സ്വീകരിക്കുന്നില്ല. സ്റ്റാൻഡാർഡ് ചാർട്ടേഡ് വായ്പ അനുവദിക്കുന്നില്ല. 1000 കോടി രൂപയുടെ (12 കോടി ഡോളർ) ബോണ്ടുകൾ ഇറക്കാനുള്ള പ്ലാൻ ഉപേക്ഷിച്ചു. വേറാെരു 50 കോടി ഡോളറിന്റെ ബോണ്ട് വിൽപനയും നടക്കില്ല എന്നായി. ഒരു വർഷം മുമ്പ് എസിസിയും അംബുജയും വാങ്ങാനായി എടുത്ത 450 കോടി ഡോളർ വായ്പ തിരിച്ചടയ്ക്കാനാണ് കടപ്പത്രം ഇറക്കാൻ ആലോചിച്ചത്. ഇനി മറ്റു രീതിയിൽ പണം കണ്ടെത്തേണ്ടി വരും.
ആഗോള റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് അദാനിയുടെ ചില കമ്പനികളുടെ റേറ്റിംഗ് ഭാവി താഴ്ത്തിയത് ഗ്രൂപ്പിന്റെ ബോണ്ടുകൾക്കു തിരിച്ചടിയാകും. വെള്ളിയാഴ്ച ഉയർന്ന ബോണ്ടു വില വീണ്ടും താഴാൻ ഇടയുണ്ട്. ബാേണ്ടുകൾ താണാൽ ഓഹരികളും ഇടിയും.
ഇതിനിടെ അദാനി ഗ്രൂപ്പിനെ കൈവിടുന്ന ചില സൂചനകൾ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായി. അദാനി ഗ്രൂപ്പിനു കിട്ടുമെന്ന് കരുതിയിരുന്ന 5400 കോടി രൂപയുടെ സ്മാർട്ട് മീറ്റർ കരാർ യുപി സർക്കാർ റദ്ദാക്കി. അദാനിയെ വളർത്തിയതു തങ്ങളല്ലെന്നും കാേൺഗ്രസും ഇടതുപക്ഷവുമൊക്കെ അദാനിക്ക് ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ ഒരഭിമുഖത്തിൽ ഇന്നലെ പറഞ്ഞതു ശ്രദ്ധേയമാണ്.
അമേരിക്കയിലെ തൊഴിലും പലിശയും
ജനുവരിയിൽ അമേരിക്കയിൽ 5.17 ലക്ഷം പേർക്കു ജോലി ലഭിച്ചു. വെള്ളിയാഴ്ചയാണ് ഈ കണക്ക് വന്നത്. കണക്കാക്കിയതിന്റെ മൂന്നിരട്ടിയാണു തൊഴിൽവർധന. തൊഴിലില്ലായ്മ 1969 -നു ശേഷമുള്ള ഏറ്റവും താഴ്ന്ന 3.4 ശതമാനമായി. ശരാശരി വേതനത്തിലെ വാർഷികവർധന 4.4 ശതമാനം. ഇതു പലിശ സംബന്ധിച്ച നിഗമനങ്ങൾ തിരുത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് കുറഞ്ഞ പലിശ നിരക്ക് 4.25-4.5 ൽ നിന്നു 4.5 - 4.75 ശതമാനമായി കൂട്ടി. ഒരു വർഷത്തിനിടയിലെ എട്ടാമത്തെ വർധന. അന്നു ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു: "വിലക്കയറ്റത്തോത് അൽപം കുറഞ്ഞിട്ടുണ്ട്. പക്ഷേ വേണ്ടത്ര ആയിട്ടില്ല. തൊഴിൽവിപണി ഇപ്പാേഴും ചൂടുപിടിച്ചു നിൽക്കുന്നു. അവിടം തണുക്കും വരെ നിരക്ക് കൂട്ടണം. ഈ വർഷം നിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആലാേചിക്കാറായിട്ടില്ല."
മുൻ അവസരങ്ങളിലും പവൽ ഇതാണു പറഞ്ഞിട്ടുള്ളത്. പലിശ കുറയ്ക്കാറായിട്ടില്ല എന്ന്. വിപണിയിലെ ആസ്ഥാന വിദുഷികൾ പവലിന്റെ വാക്കുകൾക്കു വേറേ വ്യാഖ്യാനം നൽകി. "മാർച്ചിൽ ഒരു തവണ കൂടി നിരക്ക് കൂട്ടും. കഴിഞ്ഞ മാർച്ചിൽ തുടങ്ങിവച്ച നിരക്കുവർധന പരമ്പര അതോടെ അവസാനിക്കും.
വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് കുറച്ചു തുടങ്ങും". ഇങ്ങനെ പോയി വ്യാഖ്യാനം. അതു വിശ്വസിച്ചവർ ഓഹരികൾ വാങ്ങിക്കൂട്ടി. അവയുടെ വില കയറി. പലിശ കുറയാൻ പോകുന്നു എന്നു കരുതി സ്വർണം വാങ്ങി, സ്വർണം ഔൺസിന് 1966 ഡോളർ വരെ കയറി. കടപ്പത്രങ്ങൾ വാങ്ങി, അവയുടെ വില കൂടി.
താെഴിൽ കണക്ക് നിഗമനങ്ങൾ തിരുത്താൻ വിപണിയെ നിർബന്ധിച്ചു. പലിശ നിരക്ക് രണ്ടോ മൂന്നോ തവണ കൂടി കൂട്ടണം എന്നു വിപണിയും മനസിലാക്കി.. പവൽ അതു മാസങ്ങളായി പറഞ്ഞപ്പാേൾ വിശ്വസിക്കാതെ ഇപ്പാേൾ കുറയ്ക്കും എന്നു വ്യാഖ്യാനിച്ചവർ പറഞ്ഞതു വിഴുങ്ങി. ഇതോടെ വെള്ളിയാഴ്ച യുഎസിൽ
ഓഹരികൾ താണു. സ്വർണവില ഒറ്റദിനം കൊണ്ട് രണ്ടര ശതമാനം ഇടിഞ്ഞു. കടപ്പത്രവിലകൾ താണു. ഡോളർ വില കൂടി. യൂറോയും പൗണ്ടും യെന്നും താണു.
വലിയ മാന്ദ്യത്തെപ്പറ്റിയുള്ള ആശങ്കയും കുറയ്ക്കുന്നതായി തൊഴിൽ വിപണിയുടെ വലിയ ഉണർവ്
Next Story
Videos