Begin typing your search above and press return to search.
വീണ്ടും റെക്കോര്‍ഡുകള്‍ മറികടന്ന് എസ്‌ഐപി നിക്ഷേപങ്ങള്‍!
ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി നിക്ഷേപം വഴി വരുന്ന ആസ്തികളുടെ മൂല്യത്തില്‍ വീണ്ടും വര്‍ധനവ്. ജൂണില്‍ മാത്രമായി എസ്‌ഐപി രൂപത്തില്‍ വന്ന നിക്ഷേപങ്ങളുടെ മൂല്യം 9165 കോടി രൂപയാണ്. ജൂലൈയില്‍ ഇത് 9609 കോടി രൂപയായി വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജൂലൈയില്‍ എസ്‌ഐപി രജിസ്‌ട്രേഷനുകളുടെ എണ്ണവും കൂടി. 23.8 ലക്ഷം രജിസ്‌ട്രേഷന്‍ ആണ് നടന്നത്. രാജ്യത്തെ ആക്ടീവ് എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം ജൂണില്‍ 4 കോടി കവിഞ്ഞിരുന്നു.
എന്തുകൊണ്ട്? നിക്ഷേപം നടത്തേണ്ടത് എങ്ങനെ?
നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന മറ്റേത് ആസ്തി വിഭാഗങ്ങളെയും അപേക്ഷിച്ച് തനതായ റിസ്‌ക് ഉണ്ടെങ്കിലും,
ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച റിട്ടേണ്‍ നല്‍കിവരുന്നു എന്ന തിരിച്ചറിവാണ് നിക്ഷേപകരെ എസ്‌ഐപിയിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
റിട്ടേണ്‍ അടിസ്ഥാനമാക്കി വിലയിരുത്തിയാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം മറ്റുള്ള ആസ്തികളെക്കാള്‍ ബഹുദൂരം മുന്നിലാണന്ന് ഇവര്‍ പറയുന്നു.
വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും ഇത് കൃത്യതയോടെ മറികടക്കുവാനായി ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടര്‍ന്നു കൊണ്ട് പോകണം. വലിയൊരു അളവ് വരെ റിസ്‌ക് കുറക്കാനും ഇതിലൂടെ സാധിക്കും.
നേരത്തേ തുടങ്ങുക, തുടര്‍ച്ചയായി നടത്തുക, ദീര്‍ഘകാലത്തേക്ക് നടത്തുക എന്നിവയാണ് ഈ നിക്ഷേപവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ അഭിപ്രായം.
ഇതിനിടയില്‍ നിക്ഷേപം നിര്‍ത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയവരില്‍ ചിലരെങ്കിലും പുതുക്കുന്നില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
ഓട്ടോ റിന്യൂവല്‍ സംവിധാനമില്ലാത്തതിനാല്‍ ഒരോവര്‍ഷത്തെയും കാലാവധിയില്‍ എസ്‌ഐപി തുടങ്ങുന്നവര്‍ അതിനുശേഷം പുതുക്കാത്ത സാഹചര്യമാണ്. ഇത് കാരണം മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്ക് പല നിക്ഷേപകരും തിരിയുന്നതായും കാണാം.
Next Story
Videos