നിഫ്റ്റിക്ക് 25,080 ല്‍ പ്രതിരോധം; ബുള്ളിഷ് പ്രവണത തുടരുമെന്ന് സൂചന
നിഫ്റ്റി 34.60 പോയിൻ്റ് (0.14%) ഉയർന്ന് 25,052.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 25,080 ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 25,030.80ൽ വ്യാപാരം ആരംഭിച്ചു. സൂചിക രാവിലെ 24,964.70 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് ക്രമേണ ഉയർന്ന് 25,129.60 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു, ക്ലോസിംഗ് സെഷനിൽ ലാഭ ബുക്കിംഗ് നേരിട്ടു. 25052.35 ൽ സൂചിക ക്ലോസ് ചെയ്തു.
ഐടിയും ഫാർമയും ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, ബാങ്കുകൾ, എഫ്എംസിജി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1035 ഓഹരികൾ ഉയർന്നു, 1510 ഓഹരികൾ ഇടിഞ്ഞു, 140 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഉയർന്ന നേട്ടം മെെൻഡ് ട്രീ, വിപ്രോ, ഡിവിസ് ലാബ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ്. ഏഷ്യൻ പെയിൻ്റ്സ്, അദാനി എൻ്റർപ്രൈസസ്, നെസ്ലെ, മാരുതി എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു, ഇതു ബുള്ളിഷ് പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. 25,080 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 25,020 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,020 -24,960 -24,900
പ്രതിരോധം 25,080 -25,140 -25,200
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900
പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 134.90 പോയിൻ്റ് നഷ്ടത്തിൽ 51,143.85 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ വരും ദിവസങ്ങളിൽ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. 51,250 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,000 -50,800 -50,650
പ്രതിരോധ നിലകൾ
51,250 -51,400 -51,600.
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 51,000 -49,600 പ്രതിരോധം 52,500 -53,400.