രജത ജൂബിലി നിറവില്‍ നിഫ്റ്റി; നിക്ഷേപകര്‍ക്ക് ലഭിച്ച വാര്‍ഷിക ആദായം 11.2 %

നാഷണല്‍ സ്റ്റോക്ക് എക്‌സ് ചേഞ്ച് (എന്‍ എസ് ഇ) ഓഹരി സൂചികയായ നിഫ്റ്റി 50 ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുന്നു. 13 മേഖലകളില്‍ നിന്ന് 50 വലിയ കമ്പനികള്‍ ഉള്‍പ്പെട്ട സൂചികയാണ് നിഫ്റ്റി 50 . കഴിഞ്ഞ 25 വര്‍ഷത്തില്‍ നിഫ്റ്റിയില്‍ 15 മടങ്ങ് വര്‍ധനവ് ഉണ്ടായി, നിക്ഷേപകര്‍ക്ക് വാര്‍ഷിക ആദായം ലഭിച്ചത് 11.2 %. ഈ സൂചികയെ അടിസ്ഥാനമാക്കി തുടങ്ങിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് നിലവില്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 25 ശതകോടി ഡോളറാണ്.

ഓഹരികളില്‍ ഡെറിവേറ്റീവ്‌സ് വ്യാപാരം (index futures ) 2000 ത്തിലാണ് തുടങ്ങിയത്, ഇന്‍ഡക്‌സ് ഓപ്ഷന്‍സ് 2001 ജൂണിലും. 2019 ലും , 2020 ലും ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് എന്ന ബഹുമതിക്ക് അര്‍ഹമായി.

എന്‍ എസ് ഇ ഇന്ത്യയുടെ മൂലധന വിപണിയുടെ വികസനത്തിന് പ്രധാനപ്പെട്ട പങ്ക് വഹിച്ചതായി, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ അജയ് ത്യാഗി അഭിപ്രായപ്പെട്ടു. തുടര്‍ന്നും ഓഹരി വിപണി ശക്തിപ്പെടുത്താനും നിക്ഷേപങ്ങളിലെ നഷ്ട സാധ്യത ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് എന്‍ എസ് ഇ എം ഡി സീ ഇ ഒ വിക്രം ലിമായേ പറഞ്ഞു.


Related Articles
Next Story
Videos
Share it