മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുള്ള പേടിഎം മണി ആപ്പ് ഇന്ന് മുതൽ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പേടിഎം പുതിയ മൊബീൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പേടിഎം മണി ഗൂഗിൾ പ്ലേയിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സെപ്റ്റംബർ നാല് മുതൽ ലഭ്യമാണ്.

ഇതുപയോഗിച്ച് മ്യൂച്വൽ ഫണ്ടുകൾ വാങ്ങാനും വിൽക്കാനും സാധിക്കും. സ്മാർട്ട് ഫോണിൽ നിന്ന് അവരവരുടെ പോർട്ട് ഫോളിയോകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

എങ്ങനെ ഉപയോഗിക്കാം

സമ്പൂർണ്ണമായും ഡിജിറ്റലായ കെവൈസി നൽകിയാൽ പേടിഎമ്മിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ അപ്പ്രൂവൽ ലഭിക്കും

 • ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അവശ്യ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാം. പേടിഎമ്മിൽ രജിസ്റ്റർ ചെയ്ത മൊബീൽ നമ്പറോ ലോഗിൻ ഐഡിയോ ഉപയോഗിക്കാം.
 • അടുത്ത ഘട്ടത്തിൽ പാൻ നമ്പർ നൽകണം. കെവൈസി സ്റ്റാറ്റസ് ഇവിടെ പരിശോധിക്കാം. അതിനുശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ കൂടി നൽകിയാൽ നിങ്ങൾ നിക്ഷേപം തുടങ്ങാൻ തയ്യാറായി.
 • നിങ്ങളുടെ പേടിഎം വഴിയുള്ള ആദ്യ നിക്ഷേപം നടത്താം. റേറ്റിംഗ്, ആശയങ്ങൾ, ഫണ്ട് മാനേജർമാർ എന്നിവയുടെ അടിസ്ഥാനത്തിൽ മ്യൂച്വൽ ഫണ്ട് സ്കീമുകൾ തെരഞ്ഞെടുക്കാം.

  എന്തെല്ലാമാണ് നേട്ടങ്ങൾ

 • സീറോ കമ്മീഷൻ: കമ്മീഷനോ വിൽക്കൽ വാങ്ങലിന് അധിക ചാർജുകളോ ഈടാക്കുകയില്ല.
 • കടലാസ് രഹിത നിക്ഷേപം: എക്കൗണ്ട് തുറക്കൽ പൂർണ്ണമായും ഓൺലൈൻ ആയതിനാൽ പേപ്പർ വർക്കുകൾ ഒന്നുമില്ല. സമ്പൂർണ്ണമായും ഡിജിറ്റലായ കെവൈസിയാണ്.
 • പോർട്ട്ഫോളിയോ ട്രാക്ക് ചെയ്യാം: നിങ്ങളുടെ ഇൻവെസ്റ്മെന്റുകളെ കുറിച്ച് എല്ലായ്പോഴും അപ്ഡേറ്റഡ് ആയിരിക്കാൻ ഇതിലൂടെ സാധിക്കും.
 • നിക്ഷേപങ്ങളെ ഓട്ടോമേറ്റഡ് ആക്കാം: നിക്ഷേപങ്ങളെ 'ഓട്ടോ-പേ' എന്ന ഓപ്‌ഷനിലേയ്ക്ക് മാറ്റിയാൽ ഒറ്റ ടാപ്പിൽ ഇടപാടുകൾ നടത്താൻ സാധിക്കും.
 • ഇൻസ്റ്റ-റിഡംപ്ഷൻ സ്കീം: ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാനും പെനാൽറ്റി കൂടാതെ ഇൻസ്റ്റന്റ് ആയി പണം പിൻവലിക്കാനും സാധിക്കുന്ന സ്കീം ആണിത്.
 • ആദായ നികുതി ലാഭിക്കാം: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകളിൽ (ELSS) നിക്ഷേപിക്കുക വഴി നികുതി ലാഭിക്കാം.
 • ഫണ്ട് റേറ്റിംഗ്‌സ്: മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ റേറ്റിംഗ്‌ പരിശോധിച്ച് അനുയോജ്യമായവ തെരഞ്ഞെടുക്കാൻ സൗകര്യം.
 • റിട്ടേൺസ് കാൽകുലേറ്റർ: പ്രതീക്ഷിക്കുന്ന റിട്ടേൺസ് കണക്കുകൂട്ടി മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാം.
 • പോർട്ട് ഫോളിയോയെ കുറിച്ച് വിശദമായ വിവരം ലഭിക്കാൻ, സൗജന്യ സ്റ്റേറ്റ്മെന്റ് എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാം.
 • സുതാര്യത: പൂർണ്ണമായും സുതാര്യമായ ഇടപാടുകൾ ആയിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിങ്ങളുടെ എക്കൗണ്ടിൽ നിന്ന് മ്യൂച്വൽ ഫണ്ട് സ്കീമിലേക്കും തിരിച്ചും നേരിട്ട് പണമിടപാട് നടത്താം.
 • സുരക്ഷിതത്വം: നിങ്ങളുടെ ഇൻവെസ്റ്റ്മെന്റുകൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി ഉറപ്പു നൽകുന്നത്. ബാങ്കുകളുടേതുപോലുള്ള ഡേറ്റ സുരക്ഷിതത്വമാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it