പേടിഎം ഓഹരികള്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക്; വാങ്ങണോ,വില്‍ക്കണോ?

പേടിഎം (Paytm) ഓഹരികള്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 809 രൂപയിലേക്ക്. NSE യില്‍ ഷെയറൊന്നിന് 1,950 എന്ന നിരക്കില്‍ ലിസ്റ്റുചെയ്ത സ്റ്റോക്ക് 48.17% ഇടിവിലാണ് ഇപ്പോള്‍ തുടരുന്നത്. IPO ഇഷ്യൂ വില 2,150 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 9% കിഴിവിലാണ് ഓഹരികള്‍ വിപണിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ എക്കാലത്തെയും ഇടിവായ 900 രൂപയില്‍ നിന്നും താഴേക്കെത്തിയിരിക്കുകയാണ്.

വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ആന്തരിക ബിസിനസ് മൂല്യം ഏകദേശം 94,000 കോടി രൂപയാകുമെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് (ICICI Securities) പ്രവചിക്കുന്നു. അതായത്, പ്രതിമാസ ഇടപാട് നടത്തുന്ന ഓരോ ഉപയോക്താവില്‍ നിന്നും 2,000 രൂപയും ഒരു വ്യാപാരിയില്‍ നിന്നും 29,600 രൂപ വീതവുമാണ് സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം അതേസമയം സാമ്പത്തിക സേവന വിഭാഗത്തിന്റെ വരുമാനം 57% ആയി വളരുമെന്നുമാണ് ഇവരുടെ അനുമാനം.
പേടിഎമ്മിന്റെ മെര്‍ക്കന്റൈസ് മൊത്ത വ്യാപാര മൂല്യം (Paytm's merchant gross merchandise value) 36%-ല്‍ കൂടുതല്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ ക്ലൗഡ് ബിസിനസും ഇ-കൊമേഴ്സ് ഓഫറുകളും FY26 എത്തുന്നതോടെ 30% CAGR-ല്‍ വളരും. ഇതൊക്കെ മുന്നില്‍ കണ്ടാല്‍ പേടിഎം ഓഹരികള്‍ 66 ശതമാനം ഉയര്‍ന്നേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് അനുമാനിക്കുന്നത്. അതിനാല്‍ തന്നെ 'Buy ടാഗ്' ആണ് ഈ ഓഹരിക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ ഓഹരി കൈവശം വച്ചിട്ടുള്ളവര്‍ ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ തുടരാനാകുന്നതാണെന്നും ഇവര്‍ പറയുന്നു.
(ഇത് ധനത്തിന്റെ സ്‌റ്റോക്ക് റെക്കമെന്റേഷന്‍ അല്ല,ഐസിഐസിഐ സെക്യൂരിറ്റീസ് ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ടാണ്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it