പൊറിഞ്ചു വെളിയത്തിന്റെ ധനം ദീപാവലി പോര്‍ട്ട്‌ഫോളിയോ ഇതുവരെ നേട്ടം 140%ത്തിലേറെ!

സംവത് 2077 പിറവിയോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരായ ഇക്വിറ്റി ഇന്റലിജന്‍സ് സാരഥി പൊറിഞ്ചു വെളിയത്ത് ധനത്തില്‍ അവതരിപ്പിച്ച പോര്‍ട്ട്‌ഫോളിയോ ആറുമാസം കൊണ്ടുണ്ടാക്കിയ നേട്ട്ം 141 ശതമാനം.

പുതിയ വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് പുതിയ ദിശാബോധം നല്‍കി കൊണ്ടാണ് ധനത്തിന്റെ നവംബര്‍ 30 ലക്കത്തില്‍ പൊറിഞ്ചു വെളിയത്ത് അഞ്ച് ഓഹരികള്‍ അവതരിപ്പിച്ചത്. സ്‌മോള്‍, മിഡ് കാപ് ഓഹരി വിലയെ സ്വാധീനിച്ച ഘടകങ്ങള്‍ വിവരിച്ചുകൊണ്ട് ഭാവിയിലെ സാധ്യതകള്‍ വിശദമാക്കിയ ശേഷമാണ് നവംബറില്‍ പൊറിഞ്ചു വെളിയത്ത് അഞ്ച് സ്‌മോള്‍/മിഡ് കാപ് ഓഹരികളുടെ പോര്‍ട്ട് ഫോളിയോ നിര്‍ദേശിച്ചത്.

ആ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത് നിക്ഷേപകര്‍ക്ക് നേട്ടമാകുമെന്ന അന്നത്തെ പ്രവചനം ശരിവെയ്ക്കുന്ന പ്രകടനമാണ് ഇതുവരെ.

സൊമാനി ഹോം ഇന്നൊവേഷന്‍സ് ലിമിറ്റഡ്, എച്ച് പി സി എല്‍, ജിന്‍ഡാല്‍ സ്‌റ്റെയ്ന്‍ലെസ് (ഹിസാര്‍) ലിമിറ്റഡ്, ടാറ്റ കെമിക്കല്‍, ഓറിയന്റ് ബെല്‍ എന്നീ ഓഹരികളായിരുന്നു പോര്‍ട്ട്‌ഫോളിയോയിലുണ്ടായത്.

അതില്‍ സൊമാനി ഹോം ഇന്നൊവേഷന്റെ അന്നത്തെ വിപണി വില 77 രൂപയായിരുന്നു. മെയ് 28ന് വില 324 രൂപ. നേട്ടം 321 ശതമാനം. പോര്‍ട്ട്‌ഫോളിയോയിലെ തിളങ്ങും താരവും ഇതുതന്നെ.

ഇക്കാലയളവില്‍ സെന്‍സെക്‌സ് 16 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍, പൊറിഞ്ചു വെളിയത്തിന്റെ ധനം പോര്‍ട്ട് ഫോളിയോയുടെ ശരാശരി നേട്ടം 141 ശതമാനമാണ്. സ്മാര്‍ട്ട് നിക്ഷേപകര്‍ക്ക് ഇനിയും സ്‌മോള്‍, മിഡ് കാപ് ഓഹരികള്‍ അവസരമൊരുക്കുമെന്ന് പൊറിഞ്ചു വെളിയത്ത് ചൂണ്ടിക്കാട്ടുന്നു.

ധനം ദീപാവലി പോര്‍ട്ട് ഫോളിയോയിലെ ഓരോ ഓഹരിയുടെയും പ്രകടനം ഇതോടൊപ്പമുള്ള പട്ടികയില്‍ നിന്ന് മനസ്സിലാക്കാം.





Related Articles
Next Story
Videos
Share it