Begin typing your search above and press return to search.
വേണമെങ്കില്‍ ഭാര്യയുടെ വള വിറ്റും ആ ഓഹരികള്‍ വാങ്ങുമായിരുന്നുവെന്ന് രാകേഷ് ജുന്‍ജുന്‍വാല
ഇന്ത്യന്‍ ഓഹരിവിപണിയിലെ നിക്ഷേപകരെല്ലാം ചര്‍ച്ചചെയ്യുന്ന പേരാണ് രാകേഷ് ജുന്‍ജുന്‍വാല. ഇക്കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജേഷ് ജുന്‍ജുന്‍വാല പറയുന്നു, സ്ത്രീകളും വിപണിയും നാല് അക്ഷരവുമായി ബന്ധപ്പെട്ടിരിക്കുന്നു. LOVE & RISK. നിങ്ങള്‍ റിസ്‌ക് എടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു ബിഗ് ബുള്ളിന്റെ മറുപടി.
ജുന്‍ജുന്‍വാല പറയുന്നതിങ്ങനെ:
''എനിക്ക് ജീവിതത്തില്‍ താല്‍പ്പര്യങ്ങളുള്ള രണ്ട് കാര്യങ്ങള്‍ ഞാന്‍ പറയാം; വിപണികളും സ്ത്രീകളും. ഇരുവരും നാല് അക്ഷരമുള്ള വാക്കുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. സ്‌നേഹമുള്ള സ്ത്രീകള്‍, അപകടസാധ്യതയുള്ള വിപണികള്‍.
അയ്യായിരം രൂപയുമായി ഞാന്‍ വിപണിയിലെത്തിയതാണ്. ഞാന്‍ ഒരു റിസ്‌ക് എടുക്കുന്നയാളാണ്, ഇപ്പോള്‍ റിസ്‌ക് എടുക്കല്‍ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അവിശ്വസനീയമായ അവസരങ്ങള്‍ നല്‍കുന്നുവെന്ന് നിങ്ങള്‍ കരുതുന്ന സമയത്ത് നിങ്ങള്‍ വളരെയധികം പ്രയോജനപ്പെടുത്തണം.
ഉദാഹരണത്തിന് ഗ്രേറ്റ് ഇസ്റ്റേണ്‍ 12 ശതമാനം ലാഭത്തില്‍, പകുതി ബുക്ക് വാല്യുവില്‍ മൂന്നിലൊന്നു ഫ്‌ളീറ്റ് വാല്യവില്‍ ലഭ്യമായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് നിങ്ങള്‍ക്ക് 9% പണം നല്‍കും. പക്ഷെ ഞാന്‍ ഗ്രേറ്റ് ഈസ്‌റ്റേണ്‍ തെരഞ്ഞെടുത്തു. ഭാര്യയുടെ വള വിറ്റിട്ടും ഗ്രേറ്റ് ഇസ്റ്റേണ്‍ വാങ്ങുമായിരുന്നു. കാരണം, വിപണി ഇത്തരത്തില്‍ വളരെ വലിയ അവസരങ്ങള്‍ നല്‍കുന്ന സാഹചര്യങ്ങള്‍ വരാറുണ്ട്. അത് പ്രയോജനപ്പെടുത്തുക.
എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ തെറ്റായി നീങ്ങിയാല്‍ നിങ്ങളെ സംരക്ഷിക്കാന്‍ ആരും വരില്ല. മാര്‍ച്ചില്‍, നാല് ട്രേഡിംഗ് ദിവസങ്ങളില്‍ ഞാന്‍ 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, ഓഹരികള്‍ വിറ്റതിനുശേഷം മാത്രമേ തിരിച്ചുവരാവൂ എന്ന് എന്റെ ഡീലറോടും പറഞ്ഞു. ഞാന്‍ വില പറഞ്ഞില്ല. ലിവറേജ് ചെയ്യലായിരുന്നു അത്.''
Next Story
Videos