രേഖ ജുന്‍ജുന്‍വാലയ്ക്ക് ഈ ടാറ്റ സ്റ്റോക്ക് രണ്ടാഴ്ചയില്‍ നല്‍കിയത് 1,000 കോടി രൂപ ലാഭം

ടൈറ്റന്‍ കമ്പനി ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട സ്റ്റോക്കുകളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിനുശേഷവും അദ്ദേഹത്തിന്റെ പങ്കാളിയും പ്രമുഖ നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാല അദ്ദേഹത്തിന്റെ സ്റ്റോക്കുകളെ നിലനിര്‍ത്തി.

ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശ്രദ്ധയൂന്നിയ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഇപ്പോള്‍ ടൈറ്റന്‍ ഓഹരി വലിയ നേട്ടം തന്നെ സമ്മാനിച്ചിരിക്കുകയാണ്.

ടൈറ്റന്‍

ടാറ്റ സ്‌റ്റോക്കുകളിലെ പ്രധാന പങ്കാളിത്ത ഓഹരികളിലൊന്നായ ടൈറ്റന്‍ (Titan Company Ltd) കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മുന്നേറ്റം തുടരുകയാണ്. 2023 ഫെബ്രുവരി രണ്ടിന് 2310 രൂപയ്ക്ക് ക്ലോസ് ചെയ്ത ഓഹരി 2535 രൂപവരെ ഇക്കഴിഞ്ഞ ദിവസം ഉയര്‍ന്നു. ഈ കാലയളവില്‍ രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയിലേക്ക് 1000 കോടി രൂപയിലധികമാണ് ചേര്‍ക്കപ്പെട്ടത്. അതായത് വെറും രണ്ടാഴ്ച കാലയളവിൽ.

രേഖ ജുന്‍ജുന്‍വാലയുടെ ആസ്തി

2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലെ ഓഹരികൈവശ ഡാറ്റ പ്രകാരം, ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ മൊത്തം മൂലധനത്തിന്റെ 5.17 ശതമാനമായ 4,58,95,970 ടൈറ്റന്‍ ഷെയറുകളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 2,310 രൂപ നിലയില്‍ നിന്നും 2535 രൂപയിലേക്ക് ഉയര്‍ന്നപ്പോള്‍ ഓരോ ഷെയറിലും 225 രൂപയുടെ ( 2,535 - 2,310 = 225രൂപ ) നേട്ടമാണുണ്ടാക്കിയത്.

ഓഹരി ഇന്ന് (ഫെബ്രുവരി 17, 2023) 2515 രൂപയ്ക്കാണ് ട്രേഡിംഗ് തുടരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it