റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിറം മങ്ങി; വിപണി മൂല്യം ഇടിഞ്ഞു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത തിരിച്ചടിയേറ്റതോടെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെയും സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,67,602.73 കോടി രൂപ കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവ വിപണി മൂല്യത്തില്‍ പിന്നിലായപ്പോള്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ, എച്ച്ഡിഎഫ്സി എന്നിവ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 76,821.01 കോടി രൂപ ഇടിഞ്ഞ് 17,65,173.47 കോടി രൂപയിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂലധനം 53,641.69 രൂപ കുറഞ്ഞ് 12,04,797.55 കോടി രൂപയായി. ഇന്‍ഫോസിസിന്റെ മൂല്യം 29,330.33 കോടി രൂപ ഇടിഞ്ഞ് 6,60,184.76 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 7,705.08 കോടി രൂപ ഇടിഞ്ഞ് 4,64,529.84 കോടി രൂപയിലുമെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 104.62 കോടി രൂപ കുറഞ്ഞ് 6,49,102.84 കോടി രൂപയായി.
എന്നാല്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന് (എച്ച്യുഎല്‍) 24,882.17 കോടി രൂപ കൂടിയതോടെ വിപണി മൂല്യം 6,39,370.77 രൂപയായി ഉയര്‍ന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 13,493.73 കോടി രൂപ ഉയര്‍ന്ന് 9,09,600.11 കോടി രൂപയായും അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം 8,475.91 കോടി രൂപ ഉയര്‍ന്ന് 4,55,521.65 കോടി രൂപയായും വര്‍ധിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 7,942.90 കോടി രൂപ ഉയര്‍ന്ന് 5,50,157.69 കോടി രൂപയായും എച്ച്ഡിഎഫ്സി 1,129.55 കോടി രൂപ ഉയര്‍ന്ന് 4,86,755.77 കോടി രൂപയായും ഉയര്‍ന്നു.