ഓഹരി നിക്ഷേപത്തെ കുറിച്ച് ഓൺലൈൻ ആയി പഠിക്കാം, അതും മലയാളത്തില്‍; സെബിയുടെ സൗജന്യ ക്ലാസുകൾ ഈ ദിവസങ്ങളിൽ

ഓഹരി വിപണി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുകയും ഓഹരി നിക്ഷേപകര്‍ വലിയതോതില്‍ സമ്പത്ത് ആര്‍ജിച്ചെടുക്കുകയും ചെയ്യുമ്പോഴും ഓഹരി അനുബന്ധ നിക്ഷേപ മേഖലകളില്‍ തട്ടിപ്പുകളും മറ്റും കൂടുകയാണ്. ഈ സാഹചര്യത്തില്‍ ഓഹരി വിപണി നിക്ഷേപത്തില്‍ തല്‍പരരായിട്ടുള്ള നിക്ഷേപകര്‍ക്ക് ഓഹരി വിപണി നിയന്ത്രാവായ സെബിയും (സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ്.ഇയും എന്‍.എസ്.ഇയും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. മലയാളത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. സെബി സ്മാര്‍ട്ട്‌സ് ട്രെയിനര്‍ ആയ ഡോ. സനേഷ് ചോലക്കാടാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. 2024 ഓഗസ്റ്റ് മാസത്തെ ക്ലാസുകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. രാത്രി 8 മണി മുതലാണ് ക്‌ളാസ്സുകൾ.

ഓഗസ്റ്റ് 4 - ഓഹരി വിപണി നിക്ഷേപം അടിസ്ഥാന പാഠങ്ങള്‍.
ഓഗസ്റ്റ് 11 - മ്യൂച്വല്‍ ഫണ്ടില്‍ വിദഗ്ധമായി എങ്ങനെ നിക്ഷേപിക്കാം?
ഓഗസ്റ്റ് 15- റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (REITs) നിക്ഷേപം ങ്ങനെ ചെയ്യാം!
ഓഗസ്റ്റ് 18 - മികച്ച ഓഹരികള്‍ എങ്ങനെ കണ്ടെത്താം?
ഓഗസ്റ്റ് 25 - ഓഹരി വിപണിയിലെ വ്യത്യസ്ത നിക്ഷേപ രീതികള്‍.
ക്ലാസുകളില്‍ പങ്കെടുക്കാന്‍ 98474 36385 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചു രജിസ്റ്റര്‍ ചെയ്യാം.

Related Articles

Next Story

Videos

Share it