പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്; നിങ്ങളറിഞ്ഞിരിക്കേണ്ട 5 പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ശേങ്ങളുമായി സെബി. പിഎംഎസിന്‍മേല്‍ സെബി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ 5 പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. പിഎംഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ 5 പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

  • പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിന്റെ കാലാവധിയും കുറച്ചു. എന്നാല്‍ നിലവിലെ കരാര്‍ പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പഴയ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.
  • പ്രവര്‍ത്തന സൗകര്യത്തിനായി ചില അക്കൗണ്ടുകളില്‍ നിന്ന് ക്ലയന്റുകളുടെ അക്കൗണ്ടുകളിലേക്കുള്ള ഓഫ്-മാര്‍ക്കറ്റ് കൈമാറ്റങ്ങളില്‍ നിയന്ത്രണമുണ്ടാകും.
  • അഡൈ്വസറി സേവനങ്ങള്‍ മാത്രം നല്‍കുന്നവര്‍ ഒഴികെ എല്ലാ പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍ക്കും ഒരു കസ്റ്റോഡിയനെ നിയമിക്കുന്നത് നിര്‍ബന്ധമാണ്.
  • ഡിസ്‌ക്രീഷനറി പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍, ലിസ്റ്റ്‌ചെയ്ത സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകള്‍ എന്നിവയില്‍ മാത്രം നിക്ഷേപം നടത്തണം.
  • നോണ്‍-ഡിസ്‌ക്രിഷനറി ആന്‍ഡ് അഡൈ്വസറി പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ അവരുടെ അസറ്റിന്റെ (എയുഎം) 25 ശതമാനത്തില്‍ കൂടുതല്‍ ലിസ്റ്റുചെയ്യാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ പാടില്ല എന്നാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it