സെന്‍സെക്സ്, നിഫ്റ്റി താഴ്ന്നു

കേന്ദ്ര ബജറ്റ് മണിക്കൂറുകള്‍ മാത്രം

അകലെ നില്‍ക്കേ ഓഹരി വിപണിയിലെ ഗതി വീണ്ടും താഴേക്ക്. സെന്‍സെക്സ് 284.84

പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തില്‍ 12035.80

ലുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ

817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1591 ഓഹരികള്‍

നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല. യെസ് ബാങ്ക്,

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ തുടങ്ങിയ

ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഫാര്‍മ, ലോഹം, ബാങ്ക്, ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു നഷ്ടത്തില്‍.

വന്‍കിട

പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള സര്‍ക്കാര്‍

പദ്ധതി ബജറ്റിലൂടെ പുറത്തുവരുമെന്ന ചിന്ത വിപണിയില്‍ ശക്തമാണ്. അങ്ങനെ

സംഭവിച്ചാല്‍ വലിയ ലാഭ സാധ്യതയുള്ള നിരവധി കമ്പനികളുടെ ഓഹരികള്‍

വിലക്കുറവിലോ ആദായ വിലയ്ക്കോ ഓഹരി നിക്ഷേപകര്‍ക്ക് ലഭിക്കാന്‍

സാധ്യതയുണ്ട്.

ഒരു ലക്ഷം കോടി രൂപയ്ക്കുള്ള

ഓഹരി വില്‍പ്പന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായാണ് പുറത്തു വരുന്ന വിവരം.

നിലവില്‍ 51 ശതമാനത്തില്‍ കൂടുതല്‍ കേന്ദ്ര ഗവണ്‍മെന്റിന് ഓഹരി

നിക്ഷേപമുള്ള കമ്പനികളില്‍ അത് 51 ശതമാനത്തിലേക്ക് കുറയ്ക്കും. 51 ശതമാനം

ഉള്ള കമ്പനികളില്‍ വിഹിതം കുറച്ചുകൊണ്ടാകും ഓഹരി വില്‍പ്പന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it