ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍

സെന്‍സെക്സ് - 40,651.64, നിഫ്റ്റി - 11,999.10

-Ad-

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇടയ്ക്ക് സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,816.38 പോയിന്റ്  വരെയെത്തി. നിഫ്റ്റിയും 12,038.60 വരെ ഉയര്‍ന്നിരുന്നു. ഒടുവില്‍, സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്.

ഫാര്‍മ, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വലിയ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉള്‍പ്പെടെ ടെലികോം കമ്പനികള്‍ നിരക്കുയര്‍ത്താന്‍ തീരുമാനിച്ചതാണ് ഓഹരി വില വര്‍ധിപ്പിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here