അപ്പോളോ ഹോസ്പിറ്റല്‍സ് വരുമാനത്തില്‍ 20.7% വര്‍ധനവ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ് (Apollo Hospitals Enterprise Limited) 2021-22 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 20.7 ശതമാനം വരുമാന വര്‍ധനവ് രേഖപ്പെടുത്തി.
രോഗ നിര്‍ണയം, പ്രാഥമിക ശുശ്രൂഷ, ഇലക്ടീവ് ശുശ്രൂഷ എന്നിവയില്‍ നിന്നുള്ള വരുമാന വര്‍ധനവാണ് മെച്ചപ്പെട്ട പ്രകടനത്തിനു കാരണം. നികുതിക്ക് ശേഷമുള്ള ലാഭം 65.1 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 175 കോടി രൂപയായി.
അടുത്ത രണ്ടു വര്‍ഷത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി മൂലധന നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ട്. ബെംഗളുരുവില്‍ (700-800 കോടി രൂപ ), തെക്കന്‍ ബോംബെ (600700 കോടി രൂപ) ഡല്‍ഹി യില്‍ രണ്ടു പദ്ധതികള്‍ക്കായി 1500 കോടി രൂപ എന്നിങ്ങനെ. ഇതിനായി പണം കണ്ടതെന്ന്ത് 700 കോടി രൂപ മ്യൂച്വല്‍ ഫണ്ടിലൂടെയും ബാക്കി സ്വന്തം വരുമാനത്തില്‍ നിന്നാകും.
അടുത്ത മൂന്ന് നാലു വര്‍ഷത്തേക്കുള്ള സംയോജിത വരുമാനം ഒരു ശതകോടി രൂപ പ്രതീക്ഷിക്കുന്നു. ശരാശരി ഒരു ആശുപത്രി കിടക്കയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വര്‍ധിച്ചതും, 65% ഓക്യപെന്‍സി നിരക്ക് കൈവരിച്ചതും, ഫാര്‍മ ബിസിനസ് വര്‍ധിച്ചതും അപ്പോളോ ഓഹരിക്ക് അനൂകൂലമാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ അപ്പോളോ ഓഹരിയുടെ വില 5416 രൂപ ലക്ഷ്യം നേടുമെന്ന് ജിയോജിത് (Geojit Financial Service)
റേറ്റിംഗ് : Buy
നിലവിലെ വില - 4427
(Share recommendation by Geojit)