ഇന്‍ഡോകോ റെമഡീസ്; കോവിഡ് മരുന്നുകളുടെ പിന്‍ബലത്തില്‍ മികച്ച പ്രകടനം

1947 ല്‍ സ്ഥാപിതമായ ഇന്‍ഡോകോ റെമഡീസ് (Indoco Remedies) ഫാര്‍മ രംഗത്ത് കരുത്ത് തെളിയിച്ച കമ്പനിയാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോകോയ്ക്ക് 55 രാജ്യങ്ങളില്‍ സാന്നിധ്യം ഉണ്ട്. 2021 -22 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ അറ്റാദായം 4.6 % ഉയര്‍ന്ന് 3.49 ശതകോടി രൂപ നേടി. ആഭ്യന്തര വിപണിയില്‍ 15.2 ശതമാനം വളര്‍ച്ച കൈവരിച്ച് 1.9 ശതകോടി രൂപ ലഭിച്ചു.

ജനുവരിയില്‍ കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന എ ടി എം ആന്റിബയോട്ടിക്, ശ്വസനം മെച്ചപ്പെടുത്താനുള്ള കാര്‍വോള്‍ ക്യാപ്‌സ്യൂള്‍സ് എന്നിവയുടെ വിപണനം വര്‍ധിച്ചു. ഇത് കൂടാതെ ഇന്ത്യയിലും വിദേശത്തും പുറത്തിറക്കിയ മിതമായി കോവിഡ് രോഗം ഉള്ളവര്‍ക്ക് നല്‍കുന്ന ഫെവിന്‍ഡോ (ഫാവിപിറവിര്‍ 400, 800 mg) ഗുളികകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് ഗുണകരമായി.
ഡ്രോപ്പിസിന്‍ (Dropizin Soothing Peppermint Flavour Syrup) സിറപ്പും നൊക്സ ക്രീമും ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കിയത് വിപണിയില്‍ പ്രചാരം വര്‍ധിക്കുന്നുണ്ട്. ഇന്‍ഡോകോ പ്രധാനമായും ന്യൂറോളജി, ഗ്യാസ്ട്രോ, ആന്റിബയോട്ടിക്‌സ് , ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്ള മരുന്നുകളാണ് നിര്‍മിക്കുന്നത്.
മൂന്നാം പാദത്തില്‍ അമേരിക്കന്‍, യൂറോപ്പ് ബിസിനസില്‍ ഇടിവ് ഉണ്ടായെങ്കിലും നിലവില്‍ ഓര്‍ഡറുകള്‍ ഉള്ളതിനാല്‍ നാലാം പാദത്തില്‍ വിപണനം വര്‍ധിക്കും.
വികസിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ കെന്യ, ടാന്‍സാനിയ, തെക്കേ ആഫ്രിക്ക, ഫ്രഞ്ച് പടിഞ്ഞാറേ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വിപണി വികസിപ്പിക്കാനാണ് ശ്രമം. അതിനായി 150 മെഡിക്കല്‍ പ്രതിനിധികളെ അവിടെ വിന്യസിച്ചിട്ടുണ്ട്.
ഗോവ യിലെ രണ്ടു ഫാക്ടറിയും, ഹിമാചല്‍ പ്രദേശിലെ ബഡ് ഡി യിലെ ഉല്പാദന കേന്ദ്രവും 75 മുതല്‍ 100 % വരെ ശേഷി ഉപയോഗ പെടുത്തുന്നുണ്ട്. വരും വര്‍ഷം ഉല്‍പാദന ശേഷി ഇരട്ടിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : Buy

ലക്ഷ്യ വില 483 രൂപ

പ്രതീക്ഷിക്കാവുന്ന ആദായം 26 % (നിര്‍മല്‍ ബാംഗ് റിസര്‍ച്ച്)

(Share recommendation by Nirmal Bang Research)

Related Articles

Next Story

Videos

Share it