Begin typing your search above and press return to search.
ചെറു തുകകളില്‍ നിന്നും വലിയ സമ്പാദ്യം; എസ്‌ഐപി നിക്ഷേപങ്ങള്‍ റെക്കോര്‍ഡ് ഉയരങ്ങളിലേക്ക്!
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്‌ഐപി) വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കൂടി. നവംബര്‍ വരെയുള്ള 11 മാസക്കാലം എസ്‌ഐപി വഴി വിവിധ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപത്തുക ഒരു ലക്ഷം കോടി എന്ന പുതിയ ഉയരത്തിലേക്കെത്തി. 1.05 ലക്ഷം കോടി രൂപയോടെ 17 ശതമാനം ഉയര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും നിക്ഷേപത്തുക ഉയര്‍ന്നത്.
കോവിഡിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019 ലെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ 92,113 കോടി രൂപ രേഖപ്പെടുത്തിയ 14 ശതമാനം ഉയര്‍ച്ചയായിരുന്നു ഇതിനു മുമ്പ് എസ്‌ഐപി കൈവരിച്ച നേട്ടം.
എസ്‌ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
1. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള ആസൂത്രണത്തില്‍ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക.
2. എസ്‌ഐപിയിലൂടെ എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാന്‍ അനുവദിക്കും. എന്നാല്‍ ലക്ഷ്യംനേടാന്‍ അടയ്‌ക്കേണ്ട എസ്‌ഐപി തുക അറിയണമെങ്കില്‍ ഭാവിയില്‍ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം.
3. പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യവത്കരണം വേണം. റിസ്‌കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക ആസ്തി വര്‍ഗത്തില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ എടുക്കുന്ന റിസ്‌കിന്റെ ആകത്തുക. ഓരോ നിക്ഷേപകന്റേയും റിസ്‌കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത റിസ്‌ക് വിഭാഗങ്ങള്‍ക്കായി അനവധി പദ്ധതികള്‍ മുന്നോട്ടു വെയ്ക്കുന്നതിനാല്‍ ഒന്നിലധികം പദ്ധതികളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.
4. എസ്‌ഐപി അടവുകള്‍ സമയാസമയങ്ങളില്‍ ടോപ്പ് അപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയര്‍ന്ന ഒരുവിഹിതം എസ്‌ഐപി ടോപ് അപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വര്‍ധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്‌ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതില്‍ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക.
5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്‌ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയര്‍മെന്റു കാലത്തെ ചിലവുകള്‍ എന്നിങ്ങനെ പലലക്ഷ്യങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാവും. ഓരോ ലക്ഷ്യവും മുന്‍നിര്‍ത്തി ഓരോ എസ്‌ഐപികള്‍ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാന്‍ സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ ആസ്തി കണ്ടെത്തി സമയക്രമമനുസരിച്ച് ശരിയായ ഇനത്തില്‍ പെട്ട മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്.
Next Story
Videos