Begin typing your search above and press return to search.
എന്‍എസ്ഇ യ്ക്ക് കീഴിലുള്ള സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്താണ്, എങ്ങനെ പ്രവര്‍ത്തിക്കുന്നു
സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. സോഷ്യല്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്ന കാര്യം 2019-20 കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്താണ് സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ?
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(എന്‍എസ്ഇ) പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചായിരിക്കും ഇത്. സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള സന്നദ്ധ സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനാണ് ഇത്. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ഓഹരി, കടപ്പത്രം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എന്നീ രീതികളില്‍ മൂലധന സമാഹരണം സാധ്യമാകുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ അറിയിച്ചു.
സോഷ്യല്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്ന ജോലികളുമായി തങ്ങള്‍ മുന്നോട്ടു പോകുകയാണെന്നും രാജ്യത്തിന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടാനിത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos