

സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസിജിബി) നിക്ഷേപത്തിന്റെ ആറാം സീരീസ് ഓഗസ്റ്റ് 30 ന് ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്ന് വരെ ആര്‍ക്കും സ്വര്‍ണ ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ നടത്താം. ഇത്തവണ ഗ്രാമിന് 4732 രൂപയാണ് വില.
എപ്പോഴത്തെയും പോലെ ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ അധിക കിഴിവും ലഭിക്കും. അത്തരം നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 4,682 രൂപയാണ്.
നിലവിലെ വിപണി വിലയേക്കാളും താഴ്ന്ന നിരക്കില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്നത് മാത്രമല്ല സര്‍ക്കാരിന്റെ സുരക്ഷിതത്വത്തോടെ ഭാവിയിലേക്ക് സ്വര്‍ണ നിക്ഷേപം നടത്താം എന്നതുമാണ് സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ പ്രത്യേകത.
പ്രതിവര്‍ഷം 2.5 ശതമാനമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ. ഇത് ആറുമാസ ഇടവേളകളിലായി ലഭിക്കും. എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിനുശേഷവും നിക്ഷേപം പിന്‍വലിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine