മോട്ടിലാല്‍ ഒസ്വാള്‍ ടീം നിര്‍ദേശിക്കുന്ന ഓഹരികള്‍

Pidilite Industries

CMP Rs. 2022

ഫെവിക്കോള്‍, ഡോ ഫിക്‌സിറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ പശ നിര്‍മിച്ച് വിപണിയിലിറക്കുന്ന കമ്പനിയാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ കുറച്ചു പാദങ്ങളിലായി രണ്ടക്ക വളര്‍ച്ച നേടുന്ന കമ്പനിയുടെ വളര്‍ച്ചയ്ക്ക് വരും കാലങ്ങളില്‍ ആക്കം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന എട്ടു ശതമാനവും EBITDA യും അറ്റലാഭവും ഏഴു ശതമാനവും വര്‍ധിച്ചു. 2019 സാമ്പത്തിക വര്‍ഷത്തിന് അപ്പുറവും നല്ല വളര്‍ച്ചാ സാധ്യതകള്‍ നിലനില്‍ക്കുന്നത് ഓഹരിയെ മികച്ച അവസരമാക്കി മാറ്റുന്നു.

EXIDE

CMP Rs. 271

ലെഡ് ആസിഡ് ബാറ്ററിയുടെ നിര്‍മാണത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നിലുള്ള കമ്പനിയാണ് എക്‌സൈഡ് ഇന്‍ഡസ്ട്രീസ്. ഓട്ടോമൊബീല്‍ മേഖലയില്‍ നിന്നാണ് കമ്പനിയുടെ 60 ശതമാനം വരുമാനവും. ബാക്കിയാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നിന്നുള്ളത്. വീട്ടാവശ്യത്തിനുള്ള യുപിഎസ്/ഇന്‍വെര്‍ട്ടറുകളുടെ നിര്‍മാണത്തി ലേക്കും കമ്പനി കടന്നിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെയും മികച്ച കസറ്റ്മര്‍ സര്‍വീസിലൂടെയും വിപണി വിഹിതം വീണ്ടും ഉയര്‍ത്താന്‍ എക്‌സൈഡിനു സാധിക്കുമെന്നാണ് പ്രതീക്ഷ.

L&T Finance Holdings

CMP Rs.175

എല്‍ ആന്‍ഡ് ടി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ധനകാര്യ അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് എല്‍ ആന്‍ഡ് ടി ഫിനാന്‍സാണ്. രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സികളിലൊന്നായ ഇത് റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍ ലെന്‍ഡിംഗ്, ടൂവീലര്‍ ഫിനാന്‍സ്, ട്രാക്ടര്‍ ഫിനാന്‍സ്, മൈക്രോ ഫിനാന്‍സ്, ഭവന വായ്പ എന്നീ മേഖലകളിലെല്ലാം സജീവമാണ്. ആകര്‍ഷകമായ വരുമാനവും സ്ഥിരതയാര്‍ന്ന ലാഭക്ഷമതയും കമ്പനി കാഴ്ചവയ്ക്കുന്നുണ്ട്. മൂന്ന് വിഭാഗങ്ങളിലായി 8 ഉല്‍പ്പന്നങ്ങളിലുള്ള വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ താല്‍പ്പര്യം. അതു വഴി 2020 സാമ്പത്തിക വര്‍ഷത്തോടെ 18-20 ശതമാനം വരുമാന നേട്ടവും കമ്പനി ലക്ഷ്യമിടുന്നു.

IndusInd Bank

CMP Rs.2022

രാജ്യമൊട്ടാകെ സാന്നിധ്യമുള്ള 1400 ല്‍ അധികം ശാഖകളുള്ള സ്വകാര്യ മേഖലാ ബാങ്കാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. ദുബായിലും ലണ്ടനിലും പ്രതിനിധി ശാഖകളുമുണ്ട്. ലാഭക്ഷമത, മെച്ചപ്പെട്ട ഇഅടഅ റേഷ്യോ, ആരോഗ്യകരമായ റിട്ടേണ്‍ റേഷ്യോ എന്നിവയെല്ലാം പോസിറ്റീവ് ഘടകങ്ങളാണ്. റീറ്റെയ്ല്‍ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുകയാണ് ബാങ്കിന്റെ മുഖ്യ പരിഗണന. ശാഖാ വിപുലീകരണത്തിലൂടെയും ഉപഭോക്താക്കളിലൂടെയും വായ്പയില്‍ 25-30 ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്നു. ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡുമായുള്ള ലയനം ബാങ്കിന്റെ വരുമാനനേട്ടം ഉയര്‍ത്തുകയും റിട്ടേണ്‍ റേഷ്യോ മെച്ചപ്പെടുത്തുകയും ചെയ്യും.

OBEROI REALITY

CMP Rs.481

മുംബൈ കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് ഡവലപ്പറാണ് ഒബ്‌റോയ് റിയല്‍റ്റി. റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോസ്പിറ്റാലിറ്റി സെഗ്മെന്റുകളിലാണ് കമ്പനിക്ക് സാന്നിധ്യം. പാര്‍പ്പിട നിര്‍മാണത്തിനായി 19 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് ഡെവലപ്പബിള്‍ ഏരിയയാണ് കമ്പനിയുടെ കൈവശമുള്ളത്. അടുത്ത 10-12 വര്‍ഷത്തേക്ക് കമ്പനിക്ക് ശക്തമായ വളര്‍ച്ചയും കാഷ് ഫ്‌ളോയും സൃഷ്ടിക്കാന്‍ ഇതു സഹായിക്കും. അഫോഡബിള്‍ ഹൗസിംഗ് പദ്ധതികളിലേക്കുള്ള കടന്നുവരവ് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ കമ്പനിയെ സഹായിക്കും. കടം കുറവും മൂലധനം കൂടുതലുമായതിനാല്‍ പുതിയ സ്ഥലങ്ങള്‍ വാങ്ങാനും കമ്പനിക്ക് സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it