റെക്കോഡിട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൂപ്പുകുത്തി ആസ്റ്റര്‍; ഒടുവില്‍ നേട്ടത്തില്‍ സൂചികകള്‍

ചാഞ്ചാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ ദിവസത്തെ നേട്ടത്തിന്റെ മുഖ്യ പങ്കും നഷ്ടമാക്കിയ സെന്‍സെക്‌സ് 90 പോയിന്റ് മാത്രമുയര്‍ന്ന് 73,38.45ലും നിഫ്റ്റി 32 പോയിന്റുയര്‍ന്ന് 22,368ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളില്‍ നിന്നുള്ള പോസ്റ്റീവ് വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിക്കും തുണയായത്. പശ്ചിമേഷ്യന്‍ യുദ്ധഭീതി കുറഞ്ഞതും കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളിലേക്ക് വിപണിയുടെ ശ്രദ്ധമാറിയതും ഗുണമായി. ഭൗമരാഷ്ട്രിയ സാഹചര്യങ്ങളും അമേരിക്കയുടെ
കേന്ദ്ര ബാങ്ക്‌
പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ആശങ്കള്‍ക്കും ഇന്ന് വിപണിയില്‍ പിന്‍നിരയിലായിരുന്നു സ്ഥാനം.
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഉയര്‍ന്ന് 83.33ലെത്തി.
ഭാരതി എയര്‍ടെല്ലാണ് ഇന്ന് സൂചികകളെ മുന്നില്‍ നിന്ന് നയിച്ചത്. ടാറ്റ മോട്ടോഴ്‌സ്, എച്ച്.സി.എല്‍ ടെക്, മാരുതി സുസുക്കി, നെസ്‌ലെ ഇന്ത്യ, എന്‍.ടി.പി.സി, എച്ച്.യു.എല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍ കമ്പനി എന്നിവയും സൂചികകള്‍ക്ക് താങ്ങായി. ഒരു ശതമാനം മുതല്‍ 3.4 ശതമാനം വരെയാണ് ഈ ഓഹരികളുടെ ഉയര്‍ച്ച.
സണ്‍ഫാര്‍മയും റിലയന്‍സ് ഇന്‍ഡസ്ട്രീസും സൂചികകളെ ശക്തമായി പിന്നോട്ട് വലിച്ചു. റിലയന്‍സ് ഒറ്റയ്ക്ക് 127 പോയിന്റാണ് നഷ്ടമാക്കിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവയും ഈ നീക്കത്തെ പിന്തുണച്ചു.

ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവെച്ച പ്രകടനം

സമീപകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്‌സ് (VIX) സൂചിക 19.76 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.52 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡില്‍ സ്‌മോള്‍ക്യാപ് ഇന്‍ഡെക്‌സ് ഫെബ്രുവരി ഏഴിന് രേഖപ്പെടുത്തിയ 46,821.39ന് തൊട്ടരികെയെത്തി.
നിഫ്റ്റി റിയല്‍റ്റി ഇന്ന് 2.6 ശതമാനവും എഫ്.എം.സി.ജി 0.76 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ സൂചിക 0.96 ശതമാനം നഷ്ടത്തിലായിരുന്നു.
ബി.എസ്.ഇയില്‍ ഇന്ന് 3,934 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,314 ഓഹരികള്‍ നേട്ടത്തിലും 1,512 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 108 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 257 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടപ്പോള്‍ ഒമ്പത് ഓഹരികള്‍ താഴ്ചയിലേക്ക് പോയി.
അപ്പര്‍ സര്‍ക്യൂട്ടില്‍ ഇന്ന് ഒറ്റ ഓഹരി പോലുമുണ്ടായിരുന്നില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ രണ്ട് ഓഹരികളെ കണ്ടു.
മുന്നേറി ഇവര്‍
വ്യക്തഗത ഓഹരികളില്‍ ഇന്ന് തേജസ് നെറ്റ്‌വര്‍ക്ക്‌ 20 ശതമാനത്തോളം ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ നഷ്ടത്തില്‍ നിന്ന് നാലാം പാദത്തില്‍ ലാഭം രേഖപ്പെടുത്തിയതാണ് ഓഹരിയെ ഉയര്‍ത്തിയത്.
ഔട്ട്‌പെര്‍ഫോമില്‍ നിന്ന് ബൈ സ്റ്റാറ്റസിലേക്കുയര്‍ന്ന ഇന്‍ഡസ് ടവര്‍ മൂന്ന് ശതമാനമുയര്‍ന്നു. വോഡഫോണ്‍ ഐഡിയ ഫണ്ട് സമാഹരണത്തിന്റെ മുഖ്യ ഗുണഭോക്താവാകും ഓഹരിയെന്ന് ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നു.
പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ നിക്ഷേപം നടത്തിയിട്ടുള്ള സുദര്‍ശന്‍ കെമിക്കല്‍സ് ഇന്ന് 18 ശതമാനത്തോളം ഉയര്‍ന്നു. റെക്കോഡ് നിലവാരത്തിനരികെയാണ് ഓഹരി.
ലാഭം ഇരട്ടിയാക്കിയ ഹാട്‌സണ്‍ അഗ്രോ ഓഹരി 10 ശതമാനം ഉയര്‍ന്നു.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

വോഡഫോണ്‍ ഐഡിയ, ആദിത്യ ബിര്‍ള ഫാഷന്‍, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, റെയില്‍ വികാസം നിഗം എന്നിവയാണ് നിഫ്റ്റി 200ല്‍ തിളങ്ങിയ ഓഹരികള്‍ 5 മുതല്‍ 13 ശതമാനം വരെയാണ് ഇവയുടെ നേട്ടം.
നഷ്ടത്തിലവര്‍
നാലാം പാദത്തില്‍ മിതമായ വളര്‍ച്ച നേടിയ റിലയന്‍സ് ഓഹരികള്‍ ഇന്ന് തുടക്കം മുതല്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലായി. 1.4 ശതമാനം ഇടിഞ്ഞ് 2,919.4 രൂപയിലാണ് ഓഹരി.
റിസല്‍ട്ടിനെ തുടര്‍ന്ന് ചില വിദേശ ബ്രോക്കറേജുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റേറ്റിംഗ് ഉയര്‍ത്തിയെങ്കിലും ഓഹരി വില താഴുകയായിരുന്നു. ജിയോ ഫിനാന്‍ഷ്യല്‍ രണ്ടു ശതമാനത്തോളം ഉയര്‍ന്നു.

കൂടുതൽ നിരാശപ്പെടുത്തിയവർ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, എ.ബി.ബി ഇന്ത്യ, സൊമാറ്റോ, ഒറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ എന്നിവയാണ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി ഇന്ന് ആറ് ശതമാനത്തോളം താഴ്ന്നു. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ 150 കോടിയുടെ തട്ടിപ്പ് പുറത്തു വന്നതാണ് കാരണം.
ഉയരെ ഉയരെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് റെക്കോഡ് ഉയരം താണ്ടി. തുടര്‍ച്ചയായ മൂന്നാമത്തെ സെഷനിലാണ് ഓഹരി ഉയര്‍ച്ച കാണിക്കുന്നത്. ഇന്ന് 13.29 ശതമാനം ഉയര്‍ന്ന് 1,251.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ മാസം ഒറ്റ ദിവസത്തില്‍ ഓഹരിയുടെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഇതോടെ ഈ മാസത്തെ മൊത്തം ഉയര്‍ച്ച 40 ശതമാനമാണ്.
8.80 ലക്ഷം ഓഹരികള്‍ ഇന്ന് വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി 149.31 ശതമാനവും ഒരു വര്‍ഷത്തിനിടെ 398 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. മാര്‍ച്ചിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണനുസരിച്ച് മ്യൂച്വല്‍ഫണ്ടുകളും വിദേശ നിക്ഷേപകരും ഓഹരിയില്‍ നിക്ഷേപമുയര്‍ത്തിയിട്ടുണ്ട്.
കേരള ആയുര്‍വേദ ഓഹരി ഇന്നും നേട്ടം തുടര്‍ന്നു. 10 ശതമാനത്തോളം ഉയര്‍ന്ന് 330.10 രൂയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കാലിത്തീറ്റനിര്‍മാണക്കമ്പനിയായ കെ.എസ്.ഇ ഓഹരി ഇന്ന് 7 ശതമാനം ഉയര്‍ന്നു. അഞ്ച് ശതമാനത്തോളം ഉയര്‍ന്ന ടി.സി.എമ്മാണ് നേട്ടത്തില്‍ മുന്നിലുള്ള മറ്റൊരു കേരള കമ്പനി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

സ്‌പെഷ്യല്‍ ഡിവിഡന്‍ഡിനുള്ള അര്‍ഹതയുടെ കാലം കഴിഞ്ഞതിനെ തുടര്‍ന്ന് ആസ്റ്റര്‍ ഓഹരികള്‍ ഇന്ന് 114 രൂപ (22 ശതമാനം) ഇടിഞ്ഞു. ഇന്നലെയായിരുന്നു ഓഹരിയൊന്നിന് 118 രൂപ വീതം ഡിവിഡന്‍ഡിന് അര്‍ഹത നേടാന്‍ ഷെയറുകള്‍ വാങ്ങേണ്ട അവസാന തീയതി. ഇന്ന് മുതല്‍ ഓഹരി വാങ്ങുന്നവര്‍ക്ക് ഡിവിഡന്‍ഡ് അര്‍ഹതയില്ലാത്തതിനാല്‍ ഓഹരി അതിനുസരിച്ച് അഡ്ജസ്റ്റ് ആകുകയായിരുന്നു.

പ്രൈമ ഇന്‍ഡസ്ട്രീസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ എന്നിവയും ഇന്ന് നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

Resya R
Resya R  

Related Articles

Next Story

Videos

Share it