Begin typing your search above and press return to search.
വിപണിയില്‍ കയറ്റത്തിനൊപ്പം ചാഞ്ചാട്ടം! കല്യാണ്‍ ജ്വല്ലേഴ്സും കൊച്ചിന് ഷിപ്പ്യാര്ഡും നേട്ടത്തില്‍, ഐ.ടി ഓഹരികള്‍ക്ക് ഇടിവ്
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചെറിയ കയറ്റിറക്കങ്ങളിലായി
നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചെറിയ കയറ്റിറക്കങ്ങളിലായി. നിഫ്റ്റി 23,227 വരെയും സെന്‍സെക്സ് 76,779 വരെയും കയറിയിട്ടു കുറേ താഴ്ന്നു.
തുടക്കം മുതല്‍ നേട്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി ഒന്നര ശതമാനത്തിലധികം ഉയര്‍ന്നു. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒന്നര ശതമാനം കയറി.
ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായിരുന്നു.
മൂന്നാംപാദ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായത് എച്ച്സിഎല്‍ ടെക് ഓഹരിയെ 10 ശതമാനത്തോളം ഇടിവിലാക്കി. മറ്റ് ഐടി കമ്പനികളും താഴ്ചയിലാണ്.
മൂന്നാം പാദം മോശമായത് ഏഞ്ചല്‍ വണ്‍ ബ്രോക്കിംഗിനെ ഏഴു ശതമാനം താഴ്ത്തി.
റിസല്‍ട്ട് ദുര്‍ബലമായതു മൂലം ഡെല്‍റ്റാ കോര്‍പ് മൂന്നു ശതമാനം താഴ്ന്നു.
യുനൈറ്റഡ് സ്പിരിറ്റ്സ് എംഡിയും സിഇഒയുമായ ഹിന നാഗരാജന് അടുത്ത മാസം സ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചത് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
കൊച്ചിന് ഷിപ്പ് യാര്‍ഡ് നാലു ശതമാനം കയറി.
ഏറെ ദിവസങ്ങള്‍ക്കു ശേഷം കല്യാണ്‍ ജ്വല്ലേഴ്സ് ഇന്നു രാവിലെ ഒന്നര ശതമാനം ഉയര്‍ന്നു.
പുതിയ കോണ്ട്രാക്റ്റുകള് ലഭിച്ചത് ബെല്‍ ഓഹരിയെ രണ്ടര ശതമാനം ഉയര്‍ത്തി.
ഛത്തീസ്ഗഡിലെ മഹാനദി പവര്‍ ഏറ്റെടുക്കാന്‍ അനുമതി കിട്ടിയതിനെ തുടര്‍ന്ന് ജെഎസ്ഡബ്ല്യു എനര്‍ജി അഞ്ചു ശതമാനം ഉയര്‍ന്നു.
ജിഎസ്ടി റെയിഡിന്റെ പേരില്‍ പിബി ഫിന്‍ടെക് ഓഹരി ഇന്നു മൂന്നു ശതമാനം താഴ്ന്നു. കഴിഞ്ഞ ദിവസം എട്ടു ശതമാനം ഇടിഞ്ഞതാണ്.
എച്ച്എസ്ബിസി വാങ്ങല്‍ ശിപാര്‍ശ നടത്തിയതിനെ തുടര്‍ന്ന് ബയോകോണ്‍ ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.
രൂപ ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒന്‍പതു പൈസ താഴ്ന്ന് 86.49 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.54 രൂപയായി. വിദേശത്തു ഡോളര്‍ സൂചിക 110 ല്‍ നിന്ന് 109.60 ആയി താണിട്ടുണ്ട്.
സ്വര്‍ണം ലോകവിണിയില് ഓണ്‍സിന് 2,671 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ അല്പം താഴ്ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 80.70 ഡോളര്‍ ആയി.
Next Story
Videos