വിപണി കയറ്റം തുടരുന്നു, വില്‍പന സമ്മര്‍ദവും; റിലയന്‍സിലും ലാഭമെടുപ്പ്‌

ഇന്ത്യന്‍ വിപണി കയറ്റം തുടരുന്നു. ഒപ്പം ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദവും തുടരുന്നു. രാവിലെ സെന്‍സെക്‌സ് 82,637 വരെയും നിഫ്റ്റി 25,258.8 വരെയും കയറിയതാണ്. പിന്നീടു താണു.

റിലയന്‍സ് ഓഹരി രാവിലെ ഉയര്‍ന്നെങ്കിലും വില്‍പന സമ്മര്‍ദത്തില്‍ വില താണു.
എഥനോള്‍ ഉല്‍പാദനത്തിനു മാറ്റാവുന്ന പഞ്ചസാരയുടെ അളവു നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയതത് ഇന്നു പഞ്ചസാര കമ്പനി ഓഹരികളെ ഉയര്‍ത്തി. ത്രിവേണി എന്‍ജിനിയറിംഗ്, ബല്‍റാംപുര്‍ ചീനി, അവധ്, ഡാല്‍മിയ ഭാരത്, ദ്വാരികേഷ്, ഇ.ഐ.ഡി പാരി, ശ്രീ രേണുക, ധാംപുര്‍, ബജാജ് ഹിന്ദുസ്ഥാന്‍, ശക്തി തുടങ്ങിയവ അഞ്ചു മുതല്‍ 12 വരെ ശതമാനം കുതിച്ചു. പഞ്ചസാര മേഖലയ്ക്കു വേണ്ട പ്ലാന്റുകള്‍ നിര്‍മിക്കുന്ന പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി എട്ടു ശതമാനം ഉയര്‍ന്നു. പഞ്ചസാര
യേ
ക്കാള്‍ ലാഭം ഉള്ളതാണ് എഥനോള്‍ ഉല്‍പാദനം.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലി ഉയര്‍ത്തി. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവ മൂന്നു ശതമാനം വരെ കയറി.
സാങ്കേതിക ന്യൂനതകളുടെ പേരില്‍ വ്യാേമയാന അഥോറിറ്റിയുടെ നോട്ടീസ് ലഭിച്ച സ്‌പൈസ് ജെറ്റിന്റെ ഓഹരി എട്ടു ശതമാനം വരെ താണു.
എല്‍.ഐ.സിക്കും എസ്.സി.ഐക്കും ജി.എസ്.ടി വകുപ്പില്‍ നിന്നു നൂറു കണക്കിനു കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചു.

രൂപ, ഡോളർ, ക്രൂഡ്

രൂപ ഇന്നു രാവിലെ ഉയര്‍ന്നു. ഡോളര്‍ നാലു പൈസ കുറഞ്ഞ് 83.83 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.85 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2513 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു 53,640 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ഇനം 80.17 ഡോളറില്‍ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it