Begin typing your search above and press return to search.
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി: 25,000 കടന്ന് നിഫ്റ്റി, 82,000ല്‍ എത്തി സെന്‍സെക്‌സ്
നിഫ്റ്റി 25,000 എന്ന കൊടുമുടി കീഴടക്കി. സെന്‍സെക്‌സ് 82,000 എന്ന നാഴികക്കല്ല് പിന്നിട്ടു. മിഡ് ക്യാപ് സൂചിക 59,200 കടന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന വിപണി ഇനിയും കയറാനുള്ള ആവേശമാണു കാണിക്കുന്നത്.
24 പ്രവൃത്തിദിനം കൊണ്ടാണ് നിഫ്റ്റി 24,000ല്‍ നിന്ന് 25,000 ല്‍ എത്തിയത്. 11 മാസം കൊണ്ടു സൂചിക 5,000 പോയിന്റ് (25 ശതമാനം) കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സെപ്റ്റംബര്‍ 11 നാണ് സൂചിക 20,000 ല്‍ തൊട്ടത്.
പെട്രോളിയത്തിന്റെ അമിതലാഭ നികുതി കുറച്ചതിനെ തുടര്‍ന്ന് ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലായി.
ലോക വിപണിയില്‍ വ്യാവസായിക ലോഹങ്ങള്‍ കയറ്റത്തിലായത് ലോഹകമ്പനികളെ ഉയര്‍ത്തി. യുഎസ് പലിശ കുറയ്ക്കുന്നതാണ് ലോഹങ്ങളെ കയറ്റിയ കാര്യം. ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, വേദാന്ത, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍എംഡിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നല്ല നേട്ടത്തിലാണ്.
റിസല്‍ട്ട് അത്ര മികച്ചതാകാത്ത സാഹചര്യത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നു ശതമാനത്തോളം താഴ്ന്നു. ഹീറോ മോട്ടോ കോര്‍പ് രണ്ടും ഐഷര്‍ ഒന്നും ശതമാനം താഴ്ചയിലാണ്. മാരുതി മൂന്നു ശതമാനവും ബജാജ് ഓട്ടോ രണ്ടു ശതമാനവും ഉയര്‍ന്നു.
32,000 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് ലഭിച്ച ഇന്‍ഫോസിസ് ടെക്‌നോളജീസ് ഓഹരി അര ശതമാനം താഴ്ന്നു. കമ്പനിക്കു നികുതി ബാധ്യത വരാനിടയില്ലെന്ന വിലയിരുത്തലിലാണ് വിപണി.
രൂപ ഇന്നു നല്ല നേട്ടത്തില്‍ ആരംഭിച്ചു. ലോക വിപണിയില്‍ ഡോളര്‍ സൂചിക 104 നു താഴെ എത്തിയതാണ് രൂപയെ സഹായിച്ചത്. ഡോളര്‍ നാലു പൈസ കുറഞ്ഞ് 83.68 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.65 രൂപയായി.
ലോകവിപണിയില്‍ സ്വര്‍ണം 2,444 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 51,600 രൂപ ആയി.
ക്രൂഡ് ഓയില്‍ കയറ്റം തുടരുന്നു. ബ്രെന്റ് ഇനം 81.54 ഡോളറില്‍ എത്തി.
Next Story
Videos