ഓഹരി വിപണിയില്‍ കയറ്റം തുടരുന്നു; ബാങ്കുകള്‍ കുതിച്ചു; ഐ.ടി താഴോട്ട്

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഉയരുന്നു. രാവിലെ സെന്‍സെക്‌സ് 300 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് കുറേ താഴ്‌ന്നെങ്കിലും വേഗം തിരിച്ചു കയറി നല്ല നേട്ടത്തിലായി. നിഫ്റ്റി 20,800ന് മുകളില്‍ വ്യാപാരം ആരംഭിച്ചിട്ടു താണു. വീണ്ടും കയറി.

ബാങ്ക് ഓഹരികള്‍ ഇന്നും നല്ല കയറ്റത്തിലാണ്. ബാങ്ക് നിഫ്റ്റി ചരിത്രത്തിലാദ്യമായി 47,000 കടന്നു. ഐ.ടി മേഖല ഇന്ന് ഇടിവിലാണ്. ഇന്നലെ യു.എസ് വിപണിയില്‍ പ്രമുഖ ഐടി കമ്പനികള്‍ താഴ്ചയിലായിരുന്നു.

ഇന്നലെ നല്ല നേട്ടം കുറിച്ച എച്ച്.പി.സി.എല്‍ ഇന്നു രാവിലെ വീണ്ടും കുതിച്ചു. 4 ശതമാനം കയറി 391.5 രൂപയിലെത്തി. ഓഹരി അഞ്ചു ദിവസം കൊണ്ട് 14 ശതമാനവും ഒരു മാസം കൊണ്ട് 48 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ആറു ശതമാനം കയറിയ ബി.പി.സി.എല്‍ ഇന്ന് മൂന്നു ശതമാനം കയറി 476 രൂപയിലെത്തി. ഒരു മാസം കൊണ്ട് ഈ ഓഹരി 30 ശതമാനം കയറി.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ രണ്ടു ശതമാനത്തിലധികം ഉയര്‍ന്ന് 158 രൂപ എന്ന റെക്കോഡിലെത്തി.

സ്വാന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരി കൈമാറിയതിനെ തുടര്‍ന്ന് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്നു.

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നും ഉയര്‍ന്നു. രണ്ടു മുതല്‍ ഏഴു വരെ ശതമാനം ഉയര്‍ച്ചയിലാണ് കമ്പനികള്‍.

രൂപ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ ഒരു പൈസ കയറി 83.38 രൂപയില്‍ തുടങ്ങി.

സ്വര്‍ണം ലോകവിപണിയില്‍ 2037 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 800 രൂപ ഇടിഞ്ഞ് 46,280 രൂപയായി.

ക്രൂഡ് ഓയില്‍ വില ചെറിയ ചാഞ്ചാട്ടത്തിലാണ്. ബ്രെന്റ് ഇനം 78.03 ഡോളറിലായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it