ഓഹരി വിപണി വീണ്ടും താഴ്ചയിലേക്ക്

നേരിയ താഴ്ചയിൽ തുടങ്ങിയ ശേഷം കൂടുതൽ താഴ്ന്ന പ്രധാന സൂചികകൾ ഒരു മണിക്കൂറിന് ശേഷം ഏകദേശം സ്ഥിരത കാണിച്ചു. ഏഷ്യൻ പ്രവണതകൾക്കു പിന്നാലെ പാശ്ചാത്യ ഫ്യൂച്ചേഴ്സിലെ താഴ്ചയും വിപണിയെ ദുർബലമാക്കുന്നു.

മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ രാവിലെ നേട്ടത്തിലാണ്. സ്വകാര്യബാങ്ക്, ധനകാര്യ, റിയൽറ്റി, മീഡിയ കമ്പനികളാണ് ഇന്നു താഴ്ചയ്ക്കു മുതൽ നിന്നത്. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, പിഎസ് യു ബാങ്ക് മേഖലകൾ ഉയർന്നു.

ഏറ്റവും മികച്ച പാദ ലാഭവും ലാഭമാർജിനും കാഴ്ചവച്ച ഇൻഡോ കൗണ്ടിന്റെ ഓഹരി രാവിലെ ഒൻപതു ശതമാനം ഉയർന്നു. വില 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ എത്തി.

വരുമാനം 32 ശതമാനം ഉയർന്നെങ്കിലും ലാഭം 20 ശതമാനം കുറഞ്ഞ ഗ്ലാൻഡ് ഫാർമയുടെ ഓഹരിവില അഞ്ചു ശതമാനം കയറി.

നൈക റിസൾട്ട് പ്രതീക്ഷക്കൊത്ത് വന്നില്ലെങ്കിലും ഓഹരി വില രാവിലെ നാലു ശതമാനം ഉയർന്നു. പിന്നീട് അൽപം താണു.

342 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ മാമ എർത്തിന്റെ മാതൃ കമ്പനി ഹാെനാസ കൺസ്യൂമർ 324 രൂപയ്ക്കാണ് ഇന്നു ലിസ്റ്റ് ചെയ്തത്.

ഡോളർ, സ്വർണം, ക്രൂഡ് ഓയിൽ

ഡോളർ ഇന്ന് 83.26 രൂപയിലേക്ക് ഉയർന്നു. സ്വർണം ലോക വിപണിയിൽ 1973 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 45,000 രൂപയായി. ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെന്റ് ഇനം 84.74 ഡോളറിലേക്കു താണു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it