Begin typing your search above and press return to search.
വിപണി ചാഞ്ചാട്ടം കഴിഞ്ഞു കയറ്റത്തിൽ, വോഡഐഡിയ, ഫെഡറൽ ബാങ്ക് നേട്ടത്തില്‍, മെറ്റൽ ഓഹരികള്‍ നഷ്ടത്തില്‍
തുടക്കം മുതൽ തെരഞ്ഞെടുപ്പുഫല സൂചനകളെ നോക്കി നീങ്ങിയിരുന്ന വിപണി പിന്നീടു താഴ്ചയിൽ നിന്നു കയറി. ഹരിയാനയിൽ ലീഡ് നിലയിൽ വളരെ പിന്നിലായ ബി.ജെ.പി ലീഡ് തിരിച്ചു പിടിച്ചതോടെ വിപണി ഉത്സാഹത്തിലായി.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കും നേട്ടമുണ്ട്. ഐടി, റിയൽറ്റി, ഓട്ടോ, മെറ്റൽ മേഖലകൾ ഇടിവിലായി.
രണ്ടാം പാദത്തിൽ വിൽപന ഗണ്യമായി കുറഞ്ഞതിനെ തുടർന്നു ശോഭ ഡവലപ്പേഴ്സ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
ലോക വിപണിയിൽ ഇരുമ്പയിര് വില ഇടിഞ്ഞതിനെ തുടർന്ന് എൻ.എം.ഡി.സി ഓഹരി എട്ടു ശതമാനത്തോളം താഴ്ന്നു. മെറ്റൽ ഓഹരികളും വലിയ താഴ്ചയിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, സെയിൽ, നാൽകോ തുടങ്ങിയവ അഞ്ചു ശതമാനം വരെ താണു.
ടെലികോം വകുപ്പിൻ്റെ കുടിശിക നോട്ടീസിനെ തുടർന്ന് ഇന്നലെ ഇടിഞ്ഞ വോഡഫോൺ ഐഡിയ ഇന്നു മൂന്നു ശതമാനം ഉയർന്നു.
രണ്ടാം പാദത്തിലെ ബിസിനസ് വളർച്ച കുറവായതിനെ തുടർന്ന് ഇന്നലെ ഗണ്യമായി താഴ്ന്ന ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് ഒരു ശതമാനം കയറി.
രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 83.96 രൂപയിൽ ഓപ്പൺ ചെയ്തു പിന്നീട് 83.93 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2643 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് വിലമാറ്റം ഇല്ലാതെ 56,800 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ രണ്ടു ശതമാനം താഴ്ന്നു. ബ്രെൻ്റ് ഇനം 79.70 ഡോളറായി.
Next Story
Videos