20,000നടുത്തേക്ക് നിഫ്റ്റി; ബാങ്ക് ഓഫ് ബറോഡ ആപ്പിനെ വിലക്കിയ ആര്‍.ബി.ഐ തീരുമാനം ഓഹരി വില താഴ്ത്തി

ഇന്ത്യൻ വിപണി ഇന്ന് ആവേശപൂർവം വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. നിഫ്റ്റി 19,800 നും സെൻസെക്സ് 66,500 നും മുകളിൽ എത്തി.

റിയൽറ്റി, ഐ.ടി, മെറ്റൽ, ഹെൽത്ത് കെയർ, എഫ്.എം.സി.ജി, വാഹന, ബാങ്കിംഗ്, ധനകാര്യ ബിസിനസുകളാണു രാവിലെ നേട്ടത്തിനു മുന്നിൽ.

ബാങ്ക് ഓഫ് ബറോഡയുടെ ആപ്പ് (BoB) പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് വിലക്കിയ റിസർവ് ബാങ്ക് തീരുമാനം ബാങ്കിന്റെ ഓഹരിവില മൂന്നു ശതമാനം ഇടിച്ചു.

ഉൽപ്പന്ന അവധി വ്യാപാര എക്സ്ചേഞ്ച് ആയ എം.സി.എക്സിനു പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സെബി അനുമതി നൽകിയത് ഇന്നും ഓഹരിക്കു നേട്ടമായി.

ഇന്നു റിസൽട്ട് വരാനിരിക്കെ ടി.സി.എസ് ഓഹരിയുടെ വില താഴ്ന്നു. പിന്നീടു കയറി. രണ്ടാം പാദത്തിൽ വരുമാനവും ലാഭവും ഒറ്റയക്ക വളർച്ചയേ കാണിക്കൂ എന്നാണു വിപണി കരുതുന്നത്. കമ്പനി ഓഹരികൾ തിരിച്ചു വാങ്ങുന്ന കാര്യവും പ്രഖ്യാപിക്കും. 20,000 കോടി രൂപ ഓഹരി തിരിച്ചു വാങ്ങാൻ നീക്കിവയ്ക്കും എന്നാണു പ്രതീക്ഷ.

മൂന്നു വർഷം കൊണ്ട് 3000 കോടി രൂപ മുടക്കി 2000 ബെഡ് കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നതായി അപ്പോളോ ഹോസ്പിറ്റൽസ് എംഡി സുനിത റെഡ്ഡി അറിയിച്ചു. ആശുപത്രികൾ വാങ്ങിയും നിർമിച്ചും ഇതു സാധിക്കും. ഓഹരിവില 1.2 ശതമാനം ഉയർന്നു.

രൂപ, ഡോളർ, സ്വർണം

രൂപ ഇന്നും ചെറിയ നേട്ടത്തിലാണ്. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 83.20 രൂപയിൽ വ്യാപാരം തുടങ്ങി.

സ്വർണം ലോക വിപണിയിൽ 1860 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 42,920 രൂപയിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 87.96 ഡോളറിലേക്കു കയറി.

Read Morning Business News & Stock Market Update Below:

വിപണികൾ കുതിപ്പിൽ; 20,000 ലക്ഷ്യമിട്ട് നിഫ്റ്റി; ആദായനികുതി പിരിവിൽ വലിയ വളർച്ച

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it