ഇന്ത്യൻ നേവിയുടെ പുതിയ കരാർ; കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾക്ക് മുന്നേറ്റം
വിപണി കരുതലാേടെ നീങ്ങുന്നു. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് പിന്നീടു പിന്നോട്ടു പോയി. ബാങ്ക് ഓഹരികളിലെ ചാഞ്ചാട്ടം മുഖ്യ സൂചികകളുടെ കയറ്റത്തെയും ബാധിക്കുന്നു.
ഐടി ഓഹരികൾ ഇന്നു നല്ല നേട്ടത്തിലാണ്. ഇൻഫോസിസ് ohariഒന്നര ശതമാനം ഉയർന്നു. സൊനാറ്റ സോഫ്റ്റ് വേർ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി. സിഎംഎസ് ഇൻഫോസിസ്റ്റംസ് ഓഹരി അഞ്ചു ശതമാനം കയറി.
എൽനിനോ ആശങ്ക
എൽ നിനോ പ്രതിഭാസം മഴ കുറയ്ക്കുമെന്ന ആശങ്ക പഞ്ചസാര വില ഉയർത്തി. പഞ്ചസാരമില്ലുകളുടെ ഓഹരി ഈ ദിവസങ്ങളിൽ കയറ്റത്തിലാണ്. ടിവിഎസ് മോട്ടോറിന്റെ ഉപകമ്പനിയായ ടിവിഎസ് ക്രെഡിറ്റിന്റെ കൂടുതൽ ഓഹരികൾ വിറ്റു. ടിവിഎസ് ക്രെഡിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കുകയാണു ലക്ഷ്യം. ടിവിഎസ് മോട്ടോർ ഒരു സ്വിസ് കമ്പനിയിലെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. ടിവിഎസ് മോട്ടോർ ഓഹരി മൂന്നു ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി ഉയർന്നു
കൊച്ചിൻ ഷിപ്പ് യാർഡിന് ഇന്ത്യൻ നേവിയുടെ ഒരു യുദ്ധക്കപ്പലിന്റെ നവീകരണ കരാർ ലഭിക്കുമെന്ന് ഉറപ്പായി. 24 മാസം കൊണ്ടു പൂർത്തിയാക്കേണ്ട നവീകരണം 300 കോടി രൂപയുടേതാണ്. ഷിപ്പ് യാർഡ് ഓഹരി ആറു ശതമാനം കയറി.
Read Detailed Story Here :
യുദ്ധക്കപ്പല്‍ നവീകരിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹300 കോടിയുടെ കരാര്‍
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം 73.95 ഡോളർ ആയി. റിഫൈനറികൾക്കു ലാഭമാർജിൻ വർധിക്കുമെന്നു ബ്രോക്കറേജുകൾ വിലയിരുത്തി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ ഉയർന്നു. റിലയൻസിനും നേട്ടമാണു പ്രതീക്ഷ.
കോൺകോർ ഓഹരി വിൽപനയെ റെയിൽവേ മന്ത്രാലയം എതിർക്കുന്നതിനെ തുടർന്ന് ഓഹരി വില ഇന്നു മൂന്നു ശതമാനം താണു. സ്റ്റീൽ വില ഉയരുകയാണ്. ടാറ്റാ സ്റ്റീൽ, ജെഎസ് ഡബ്ള്യു സ്റ്റീൽ തുടങ്ങിയ കമ്പനികൾക്കു നേട്ടം. സുസ്ലോൺ ഓഹരി ഇന്ന് ഏഴു ശതമാനം കയറി 14.95 രൂപയായി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ ഇന്ന് 82.44 രൂപയിൽ ഓപ്പൺ ചെയ്തു. ലോക വിപണിയിൽ സ്വർണം 1957 ഡോളറിലേക്കു താണു. കേരളത്തിൽ നേരിയ വിലക്കുറവ്.