ടി.സി.എസിന് 200 കോടി ഡോളറിന്റെ അമേരിക്കന്‍ കരാര്‍ നഷ്ടപ്പെട്ടു

അമേരിക്കൻ കുതിപ്പിന്റെ പിന്നാലെ ഇന്ത്യൻ വിപണിയും കുതിപ്പിനു ശ്രമിക്കുന്നു. ഐ.ടി ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നു രാവിലെ നേട്ടത്തിലായി. തലേന്നത്തെ നഷ്ടം മറികടക്കുന്ന വിധമാണു വിപണി തുടക്കത്തിൽ കയറിയത്. പിന്നീടു നേട്ടത്തിന്റെ ആക്കം അല്പം കുറഞ്ഞു.

ടി.സി.എസുമായുള്ള 200 കോടി ഡോളറിന്റെ കരാർ അമേരിക്കയിലെ ട്രാൻസമേരിക്ക ലൈഫ് ഇൻഷ്വറൻസ് കമ്പനി റദ്ദാക്കി. വർഷം 20 കോടി ഡോളർ വീതം 10 വർഷത്തേക്കായിരുന്നു കരാർ. അഞ്ചര വർഷം പിന്നിട്ട കരാർ റദ്ദാക്കുന്നത് ടെക്‌നോളജി സേവനം ഔട്ട്സോഴ്സ് ചെയ്യേണ്ട എന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. രണ്ടര വർഷം കൊണ്ട് കരാർ ജോലികൾ അവസാനിപ്പിക്കുമെന്നു ടി.സി.എസ് അറിയിച്ചു. ടി.സി.എസ് ഓഹരി ഒരു ശതമാനം താണു.
കല്യാൺ, കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്‌ ഓഹരികളിൽ കയറ്റം
കല്യാൺ ജ്വല്ലേഴ്സിന്റെ 6.5 ശതമാനം ഓഹരി ആറു ബൾക്ക് ഇടപാടുകളിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരി വില 11 ശതമാനം കയറി 126 രൂപയ്ക്കു മുകളിലായി.
കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്‌ ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തോളം കയറി. കമ്പനിയുടെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡിന് എട്ടു ചരക്കുകപ്പലുകൾക്കുള്ള വിദേശ കരാർ ലഭിച്ചതാണു കാരണം. 580 കോടി രൂപയുടേതാണു കരാർ. ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലിനായി 380 കോടിയുടെ കരാർ ഈയിടെ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിനു ലഭിച്ചിരുന്നു.
എഫ്ടിഎസ്ഇ സൂചികയിൽ സ്ഥാനം വർധിപ്പിച്ചതിനെ തുടർന്നു റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, വിപ്രോ, അദാനി എന്റർ പ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ് എന്നിവയിൽ വിദേശ നിക്ഷേപം വർധിക്കും. മാറ്റം തിങ്കളാഴ്ച നടപ്പാക്കും.
രൂപ നേട്ടത്തിൽ
നൈജീരിയ കറൻസി കൈമാറ്റത്തിലെ നിയന്ത്രണങ്ങൾ നീക്കിയത് അവിടത്ത കറൻസിയുടെ മൂല്യം ഇടിക്കുമെന്നു കരുതപ്പെടുന്നു. അവിടെ ഗണ്യമായ ബിസിനസ് ഉള്ള ഭാരതി എയർ ടെലിന്റെ ഓഹരി വില കുറഞ്ഞു.പ്രൊമോട്ടർമാരുടെ മേൽ സാമ്പത്തിക തിരിമറി ആരോപണം ഉയർന്നത് ഹീറോ മോട്ടോ കോർപ് ഓഹരികളെ ഇന്നും താഴ്ത്തി.
രൂപ ഇന്നു നല്ല നേട്ടത്തിലായി. ഇന്നലെ 82.18 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ ഇന്നുരാവിലെ 81.96 രൂപയിൽ ഓപ്പൺ ചെയ്തു.സ്വർണം ലോകവിപണിയിൽ 1956 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 320 രൂപ വർധിച്ച് 44,080 രൂപയായി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it