സൂചികകള്‍ സാവധാനം കയറുന്നു; മിഡ് ക്യാപ്പുകള്‍ ഇടിവില്‍, തുടക്കം മുതല്‍ കയറി ഐ.ടി

നാമമാത്ര നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് മിതമായ മുന്നേറ്റം കാഴ്ചവച്ചു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 0.20 ശതമാനം കയറി.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും താഴ്ചയിലാണ്. ഒരു മണിക്കൂറിനകം ഇരു സൂചികകളും മുക്കാല്‍ ശതമാനത്തിലധികം ഇടിഞ്ഞു
ബാങ്ക് നിഫ്റ്റി ഇന്നു ചാഞ്ചാട്ടത്തിലായി. ഐടി തുടക്കം മുതല്‍ കയറ്റത്തിലാണ്.
കണ്‍സ്യൂമര്‍ ഡുറബിള്‍സ്, ഓയില്‍ - ഗ്യാസ്, റിയല്‍റ്റി, മെറ്റല്‍ മേഖലകള്‍ നഷ്ടത്തിലായി.
സിറ്റി ഗ്രൂപ്പ് വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്നു ട്രെന്റ് ലിമിറ്റഡ് ഓഹരി നാലു ശതമാനം ഉയര്‍ന്നു. ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ ചെയിനുകള്‍ നടത്തുന്ന കമ്പനിയാണു ട്രെന്റ്.
പ്രൊമോട്ടര്‍ ആറു ശതമാനം ഓഹരി വില്‍ക്കുന്നതിനെ തുടര്‍ന്ന് എകെഎസ് ഓട്ടോമോട്ടീവ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
പ്രൊമോട്ടറുടെ ഓഹരി വില്‍പനയെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞ ഈസി ട്രിപ്പ് ഇന്ന് അഞ്ചു ശതമാനം കയറി.
ഫൈവ് സ്റ്റാര്‍ ഫിനാന്‍സിലെ 19 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി കമ്പനികള്‍ വില്‍ക്കാന്‍ തുടങ്ങി. എന്നാല്‍ വിപണിയില്‍ കാര്യമായ ചലനം ഇല്ല.
നൊമുറ വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ക്രോംപ്ടണ്‍ ലിമിറ്റഡ് ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.
ഹെല്‍ത്ത് കെയര്‍ ബിസിനസിലേക്ക് കടക്കാന്‍ ഒതുങ്ങുന്ന പിബി ഫിന്‍ടെക് ഓഹരി ഇന്ന് 10 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെയും ഓഹരി ആറു ശതമാനത്തിലധികം താഴ്ന്നിരുന്നു. 2024 ല്‍ 140 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്.
മൊബൈല്‍വേര്‍ ടെക്‌നോളജീസിനെ ഏറ്റെടുക്കാന്‍ പോകുന്ന സാഗിള്‍ പ്രീപെയ്ഡ് ഓഹരി ഏഴു ശതമാനം ഉയര്‍ന്നു. 2024-ല്‍ 105 ശതമാനം ഉയര്‍ന്നതാണ് ഈ ഓഹരി.
രൂപ ഇന്നു രാവിലെ ദുര്‍ബലമായി. ഡോളര്‍ അഞ്ചു പൈസ കൂടി 83.64 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.69 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2662 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് വില മാറ്റം ഇല്ലാതെ 56,540 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 73.43 ഡോളറിലാണ്.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it