അനിശ്ചിതത്വം തുടരുന്നു, ബാങ്ക് ഓഹരികള്‍ ചാഞ്ചാട്ടത്തില്‍

വിപണിയിലെ അനിശ്ചിതത്വം ഇന്നും പ്രകടമായി. താഴ്ന്നു തുടങ്ങി, ചാഞ്ചാട്ടത്തിലൂടെ നീങ്ങി. ഒരു മണിക്കൂർ വ്യാപാരം പിന്നിടുമ്പോൾ സെൻസെക്സ് 65,616 ൽ 170 പോയിന്റ് നേട്ടത്താേടെ നിൽക്കുകയായിരുന്നു. നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 19,449ലായി.

ബാങ്ക് ഓഹരികൾ ഇന്നു ചാഞ്ചാടി. ഇടത്തരം ബാങ്കുകൾ കൂടുതൽ നേട്ടം ഉണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന ഐഷർ മോട്ടാേഴ്സ് ഇന്നും താണു.
മുംബൈ വർളിയിലെ ഭൂമി 5,000 കോടി രൂപയ്ക്ക് വിൽക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് ബോംബെ ഡൈയിംഗ് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തോളം താഴ്ന്നു.
എച്ച്.ഡി.എഫ്.സിക്ക്‌
പകരം ജെ.എസ്‌.ഡബ്ള്യു സ്റ്റീൽ സെൻസെക്സ് ഓഹരി പട്ടികയിൽ വരും എന്നു സൂചന.

ഫോഴ്‌സ് മോട്ടോഴ്‌സ് ഓഹരി

ജൂണിലെ കയറ്റുമതി 10 ശതമാനം കുറവായെങ്കിലും ഫോഴ്സ് മോട്ടാേഴ്സിന്റെ ഓഹരിവില നാലര ശതമാനം കയറി.ഛത്തീസ്ഗഡിൽ സ്മാർട്ട് മീറ്ററിംഗിനു 2,200 കോടിയുടെ കരാർ നേടിയ ടാറ്റാ പവർ മൂന്നു ശതമാനത്താേളം ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം അധികം കരാറുകൾ നേടിയ കെ.ഇ.സി ഇന്റർനാഷണൽ ഓഹരി മൂന്നു ശതമാനം കുതിച്ചു.


എയ്സ് (ആക്ഷൻ കൺസ്ട്രക്ഷൻ എക്വിപ്മെന്റ്) ലിമിറ്റഡ് ഓഹരി ഇന്ന് പത്തു ശതമാനം കയറി. ദേശീയപാതാ അഥാേറിറ്റിയിൽ നിന്ന് വലിയ കരാർ ലഭിച്ചതിനെ തുടർന്ന് ഒലക്ട്ര ഗ്രീൻടെക് കമ്പനിയുടെ ഓഹരി എട്ടു ശതമാനം ഉയർന്നു. രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 13 പൈസ ഉയർന്ന് 82.36 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.46 രൂപയിൽ എത്തി.

ലോകവിപണിയിൽ സ്വർണം 1918 ഡോളറിലേക്കു കയറി. കേരളത്തിൽ ഇന്നു പവനു വിലമാറ്റമില്ല.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it