Begin typing your search above and press return to search.
ചാഞ്ചാട്ടം കഴിഞ്ഞു, വിപണി മുന്നോട്ട്; കൊച്ചി കപ്പല്‍ശാല കുതിക്കുന്നു, പെട്രോനെറ്റ് കിതയ്ക്കുന്നു
താഴ്ന്നു തുടങ്ങിയ ശേഷം ചാഞ്ചാട്ടം, പിന്നീടു കയറ്റം. ഇന്നു വിപണി ആശങ്കകളെ തള്ളിക്കൊണ്ടാണ് മുന്നേറ്റത്തിനു തയാറായത്. ബി.ജെ.പി മികച്ച ഭൂരിപക്ഷം നേടുമെന്ന ധാരണ വിപണിയില്‍ പരക്കുന്നതും സൂചികകളുടെ കയറ്റത്തെ സഹായിച്ചു. എന്നാല്‍ ഉയരങ്ങളില്‍ വില്‍പനസമ്മര്‍ദം ഉണ്ട്.
ഇന്നലെ വിപണിയെ താഴ്ത്തിയ ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നു നല്ല നേട്ടത്തിലാണ്. മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ ഇന്നു വലിയ താഴ്ചയിലായി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്നും കുതിച്ചു. രാവിലെ 9.8 ശതമാനം കയറി 1784 രൂപ വരെ ഓഹരി കയറി. അഞ്ചു ദിവസം കൊണ്ടു 32 ശതമാനം ഉയര്‍ന്ന ഓഹരി കഴിഞ്ഞ ആറു മാസം കൊണ്ട് 220 ശതമാനം നേട്ടം ഉണ്ടാക്കി.
ലാഭ മാര്‍ജിന്‍ 3.4ല്‍ നിന്ന് എട്ടു ശതമാനത്തിലേക്ക് ഉയര്‍ത്തിയ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി 17 ശതമാനം കയറി. മസഗോണ്‍ ഡോക്ക് രാവിലെ ഏഴു ശതമാനം ഉയര്‍ന്നു.
ഇന്നലെ താഴ്ചയിലായിരുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനം കയറി. ഭാരത് ഇലക്ട്രോണിക്‌സ് മൂന്നു ശതമാനം ഉയര്‍ന്നു.
പാദഫലവും ഓഹരികളും
കടം കുറച്ചതും നാലാംപാദ റിസല്‍ട്ട് മികച്ചതായതും രാംകോ സിമന്റ്‌സ് ഓഹരിയെ നാലു ശതമാനം ഉയര്‍ത്തി.
റിസല്‍ട്ട് മെച്ചമായങ്കിലും ഭാവി ലാഭസൂചന നല്‍കാത്തത് സണ്‍ ഫാര്‍മ ഓഹരി അഞ്ചു ശതമാനം താഴാന്‍ കാരണമായി.
റിസല്‍ട്ട് മോശമായതു പവര്‍ ഗ്രിഡ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. മാര്‍ജിന്‍ കുറഞ്ഞ പെട്രോനെറ്റ് ഓഹരിയും രാവിലെ താഴ്ചയിലായി.
സ്വര്‍ണം, ക്രൂഡ്
സ്വര്‍ണം ലോകവിപണിയില്‍ 2,369 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 800 രൂപ ഇടിഞ്ഞ് 53,840 രൂപയായി.
ക്രൂഡ് ഓയില്‍ താഴ്ചയില്‍ നിന്ന് അല്‍പം കയറി. ബ്രെന്റ് ഇനം 81.52 ഡോളര്‍ ആയി.
ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ന് വിദേശനാണ്യ വിപണി പ്രവര്‍ത്തിച്ചില്ല.
Next Story
Videos